Loading ...

Home International

കൊറോണ വൈറസ് ചൂട് കാലാവസ്ഥയില്‍ കു​റ​യു​മെ​ന്ന​തി​ന് തെളിവൊന്നുമില്ല; ലോ​കാ​രോ​ഗ്യ സം​ഘട​ന

കൊറോണ വൈറസ് ചൂ​ട് കാ​ലാ​വ​സ്ഥ​യി​ല്‍ കു​റ​യു​മെ​ന്ന​തി​ന് ഇ​തു​വ​രെ തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ന പ്ര​തി​നി​ധി ഡോ. ​ഡേ​വി​ഡ് ന​ബാ​റോ അറിയിച്ചു. വെറും നാ​ലു​മാ​സം മാ​ത്രമാണ് കൊറോണ വൈ​റ​സിനുള്ളത്. വൈറസ് വ്യാ​പ​ന​രീ​തി​യെ​ക്കു​റി​ച്ചോ ഇ​ത് എ​ത്ര​നാ​ള്‍ നീ​ണ്ടു​നി​ല്‍​ക്കു​മെ​ന്നോ ഇ​പ്പോ​ള്‍ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ഇപ്പോള്‍ ചൂ​ടു കൂ​ടു​ത​ലു​ള്ള ഇ​ന്ത്യ​യി​ലെ വൈറസ് വ്യാ​പ​ന രീ​തി​യെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ മനസിലാക്കിയശേഷമേ കൊ​റോ​ണ വൈ​റ​സും കാ​ലാ​വ​സ്ഥ​യും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്താ​ന്‍ ക​ഴി​യൂ എ​ന്നും അദ്ദേഹം പറഞ്ഞു.മ​ലേ​റി​യ, ഫ്ളൂ ​തു​ട​ങ്ങി​യ അ​ണു​ബാ​ധ രോ​ഗ​ങ്ങ​ളെ പോലെയാണോ കൊ​റോ​ണ വ്യാ​പി​ക്കു​ന്ന​തെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ത് എ​ത്ര​നാ​ള്‍ ലോ​ക​ത്ത് നീ​ണ്ടു​നി​ല്‍​ക്കു​മെ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഡേ​വി​ഡ് വ്യ​ക്ത​മാ​ക്കി.

Related News