Loading ...

Home USA

കൊവിഡ് 19: അ​മേ​രി​ക്ക​യി​ല്‍ മരണ സംഖ്യ 6,000 കടന്നു

അ​മേ​രി​ക്ക​യി​ല്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 6,000 ക​ട​ന്നു. 6,095 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇന്ന് മാത്രം 25 പേരാണ് അമേരിക്കയില്‍ മരിച്ചത്. 2,45,373 പേ​ര്‍​ക്കാ​ണ് ഇതുവരെ അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലും ന്യൂ​ജേ​ഴ്‌​സി​യി​ലെ​യും സ്ഥി​തി ഗു​രു​ത​ര​മാ​ണ്.ന്യൂ​യോ​ര്‍​ക്കി​ല്‍ മാ​ത്രം 90,000 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ലൂ​യിസി​യാ​ന സം​സ്ഥാ​ന​ത്ത് 2,700 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 37 പേ​ര്‍ ലൂ​യി​സി​യാ​ന​യി​ല്‍ മ​രി​ച്ചു. അതേസമയം, ലോകത്ത് കൊവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 53,200 ആയി. 10,15,672 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,12,991 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

Related News