Loading ...

Home International

കോവിഡ്-19; സ്‌പെയിനില്‍ മരണസംഖ്യ 10000 കടന്നു, ലോകത്താകെ മരിച്ചവരുടെ എണ്ണം 48,313, ലോകത്ത് കൊവിഡ് ബാധിതരില്‍ കൂടുതല്‍ അമേരിക്കയില്‍

മഡ്രിഡ്: ഇറ്റലിക്ക് പിന്നാലെ കൊവിഡ് 19 മരണം 10000 കടന്ന് സ്പെയിന്. അമേരിക്കയിലും മരണം 5000 കടന്നു. സ്പെയിനില് കഴിഞ്ഞ 24 മണിക്കൂറിനിടെ 616 പേരാണ് മരിച്ചത്. പുതുതായി 6120 കേസുകള് റിപ്പോര്ട്ട് ചെയ്തു. ഇറ്റലിയിലെ മരണ സംഖ്യ 13,155 ആയി. അമേരിക്കയില് 24 മണിക്കൂറിനിടെ 11 പേര് മരിച്ചതായി റിപ്പോര്ട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 5113 ആയി. ഫ്രാന്സില് മരണസംഖ്യ 4032 ആയി. ഇറാനിലും മരണ സംഖ്യ ഉയരുകയാണ്. ഒടുവിലത്തെ റിപ്പോര്ട്ട് പ്രകാരം 3160 പേരാണ് ഇറാനില് മരിച്ചത്. അമേരിക്കയില്‍ കൊവിഡ് മരണം, 5000 കടന്നു. ആറ് ആഴ്ച പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 884 പേരാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5,113 ആയി. 215,357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ അമേരിക്കയിലാണുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ജീവന്‍ രക്ഷാഉപകരണങ്ങളുടെയും മറ്റ് അവശ്യ വൈദ്യസജ്ജീകരണങ്ങളുടെയും എണ്ണം കുറഞ്ഞുവരികയാണ്. അമേരിക്കയിലെ പല പ്രാദേശിക ഭരണകൂടങ്ങളും മാ‌സ്‌ക്, ഗ്ലൗസ്, വെന്റിലേറ്റര്‍ തുടങ്ങിയവയ്ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതായി ആശങ്കയറിയിച്ചിട്ടുണ്ട്. ദിനംപ്രതി സ്ഥിതി വഷളാകുന്നതോടുകൂടി ഇറ്റലിയുടെ അതേ പാതയിലേക്കാണോ അമേരിക്ക കടക്കുന്നതെന്ന ആശങ്കയിലാണ് ലോകം.13,000ത്തിലേറെ പേരാണ് ഇറ്റലിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. 47,500ഓളം പേര്‍ക്ക് ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചു. 1,300 ലേറെ ന്യൂയോര്‍ക്ക് സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായി.ന്യൂയോര്‍ക്കില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ക്വീന്‍സില്‍ വൈറസ് ബാധ ഗുരുതരമായിരിക്കുകയാണ്.

Related News