Loading ...

Home Kerala

ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈനായി മാത്രം: റെയില്‍വേ ഡി.സി.എം.

തിരുവനന്തപുരം: ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് ഓണ്‍ലൈനായി മാത്രമാണ് നടത്തുന്നതെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ രാജേഷ് ചന്ദ്രന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഏപ്രില്‍ 14 വരെ റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് ബുക്കിങ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. കോവിഡ് 19 പ്രതിരോധത്തിനായി ഇന്ത്യ ഒട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്യുകയും ടിക്കറ്റ് റീ ഫണ്ട് ചെയ്യുകയും ചെയ്തിരുന്നു. ഏപ്രില്‍ 15 മുതലുള്ള ബുക്കിങ് ഓണ്‍ലൈനായി ഐ.ആര്‍.സി.ടി.സി.ഓണ്‍ലൈന്‍, ഐ.ആര്‍.സി.ടി.സി. ആപ്പ് എന്നിവയില്‍ ലഭ്യമായിരുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോഴാണ് ആരംഭിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് രാജേഷ് ചന്ദ്രന്‍ പറഞ്ഞു. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇതരസംസ്ഥാന തൊഴിലാളികടക്കം നിരവധി ആളുകളാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി റെയില്‍വേ സ്റ്റേഷനുകളിലേക്ക് എത്തുന്നത്. ഇത് ഇപ്പോഴുള്ള ലോക്ക്ഡൗണ്‍ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതുകൊണ്ടുതന്നെ ദയവുചെയ്ത് ആരും ടിക്കറ്റ് ബുക്കിങിനായി റെയില്‍വേ സ്റ്റേഷനുകളിലേക്ക് എത്തരുതെന്നുംറെയില്‍വേ ഡി.സി.എം. അറിയിച്ചു.

Related News