Loading ...

Home Kerala

കാസര്‍കോട് മെഡിക്കല്‍ കോളേജ്‌ നാലുദിവസത്തിനകം കോവിഡ് ചികിത്സക്കുള്ള ആശുപത്രിയാക്കി മാറ്റും;മുഖ്യമന്ത്രി

കാസര്‍കോട് മെഡിക്കല്‍ കോളേജ്‌ നാലുദിവസത്തിനകം കോവിഡ് ചികിത്സക്കുള്ള ആശുപത്രിയാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അരി സൗജന്യമായി വീടുകളില്‍ എത്തിക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ പോയി വാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. ഇവരുടെ ക്ഷേമപെന്‍ഷന്‍ തുക ബന്ധപ്പെട്ട ബാങ്കില്‍ സൂക്ഷിക്കും. ക്വാറന്റൈന്‍ കാലം കഴിഞ്ഞ് പുറത്തിറങ്ങുമ്ബോള്‍ വാങ്ങാവുന്നതാണ്

Related News