Loading ...

Home Kerala

ഇന്ന് മാത്രം 14.5 ലക്ഷം പേര്‍ സൗജന്യ റേഷന്‍ വാങ്ങി;റേ​ഷ​ന്‍ കാ​ര്‍​ഡി​ല്ലാ​ത്ത​വ​ര്‍​ക്കും ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇന്ന് 21 മെട്രിക്ക് ടണ്‍ അരി സൗജന്യമായി വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14.5 ലക്ഷം പേര്‍ റേഷന്‍ വാങ്ങിയെന്നും പിണറായി പറഞ്ഞു. നല്ലരീതിയിലാണ് ആദ്യദിനം റേഷന്‍ വിതരണം നടന്നത്‌. വാങ്ങാനെത്തിയവര്‍ ശാരീരിക അകലം പാലിച്ചതായും പിണറായി പറഞ്ഞു.റേഷന്‍ വിതരണത്തില്‍ അപാകതയുണ്ടാകരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അത്തരത്തില്‍ ചില പരാതികള്‍ ഉയരുന്നുണ്ട്. അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോ​വി​ഡ്19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​ള്ള​വ​ര്‍​ക്കും ഇ​ല്ലാ​ത്ത​വ​ര്‍​ക്കും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നും 350 കോ​ടി രൂ​പ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന് അ​നു​വ​ദി​ച്ചു.എ​ല്ലാ ദി​വ​സ​വും രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​വ​രെ അ​ന്ത്യോ​ദ​യ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഉ​ച്ച​യ്ക്കു​ശേ​ഷം മു​ന്‍​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കും (നീ​ല, വെ​ള്ള കാ​ര്‍​ഡു​ക​ള്‍​ക്ക്) റേ​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

Related News