Loading ...

Home International

ലോകത്ത് കോവിഡ് മരണം 42,000 കവിഞ്ഞു

ലോ​ക​ത്ത് കോ​വി​ഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം 42,000 കവിഞ്ഞു. ലോകത്താകെ ഇന്നലെ മാ​ത്രം മരണം 4,378ആണ്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 8.5 ല​ക്ഷം കവിഞ്ഞു. 202 രാ​ജ്യ​ങ്ങ​ളി​ലാ​യി 8,58,669 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോവിഡ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം തന്നെ 1,78,099 പേ​ര്‍ക്ക് രോ​ഗം ഭേദമായി. ലോക രാജ്യങ്ങളില്‍ ഇ​റ്റ​ലി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം സ്ഥിരീകരിച്ചത്. ചൊ​വ്വാ​ഴ്ച 837 പേ​രാ​ണ് ഇ​റ്റ​ലി​യി​ല്‍ മ​രി​ച്ച​ത്. ഇ​തോ​ടെ 12,428 പേ​ര്‍ ഇ​റ്റ​ലി​യി​ല്‍ മാത്രമായി രോഗം ബാധിച്ച്‌ മ​രി​ച്ചു. 1,05,792 പേ​ര്‍​ക്ക് രാജ്യത്ത് രോഗം സ്ഥി​രീ​ക​രി​ച്ചു.അമേരിക്കയിലാണ് ഇപ്പോള്‍ കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. 24,742 പേ​ര്‍​ക്ക് രാജ്യത്ത് ചൊ​വ്വാ​ഴ്ച രോഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ 1,88,530 പേ​ര്‍​ക്ക് യു​എ​സി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 3,889 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. കൂടാതെ, സ്പെ​യി​നി​ലും മ​ര​ണ​നിരക്ക് ഉ​യ​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച 748 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ഇ​തോ​ടെ രാജ്യത്ത് മ​ര​ണ​സം​ഖ്യ 8,464 ആ​യി ഉ​യ​ര്‍​ന്നു. 7,967 പേര്‍ക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു.

Related News