Loading ...

Home Gulf

ഖത്തറില്‍ 59 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ ഇന്നലെ 59 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 693 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടനില്‍ നിന്ന് ഉള്‍പ്പെടെ അടുത്ത കാലത്ത് ഖത്തറിലേക്കു മടങ്ങിയെത്തിയവരാണ് രോഗബാധിതരില്‍ ചിലര്‍. ബാക്കിയുള്ളവര്‍ നേരത്തേ രോഗം സ്ഥിരീകരിച്ചവരോടൊപ്പം ഒരുമിച്ച്‌ താമസിച്ച കുടുംബാംഗങ്ങളോ മറ്റു വീടുകളിലുള്ള ബന്ധുക്കളോ ആണ്. അവസാനത്തെ റിപ്പോര്‍ട്ടില്‍ മൂന്നു പേര്‍ക്കു രോഗം ഭേദമായിട്ടുണ്ട്. 51 പേരാണ് മൊത്തം രോഗവിമുക്തി നേടിയത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോള്‍ രോഗനിര്‍ണയം നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തേയുള്ളതിനെ അപേക്ഷിച്ച്‌ ഇപ്പോള്‍ ഒരു ദിവസം തന്നെ കൂടുതല്‍ പേരെ പരിശോധന നടത്താന്‍ സാധിക്കുന്നുണ്ട്.

Related News