Loading ...

Home health

കോവിഡ് 19 ; ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം : കോവിഡ് 19ന്റെ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിര്‍ദ്ദേശിച്ചു. ഗര്‍ഭിണികള്‍ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ അശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണില്‍ വിളിച്ച്‌ വൈദ്യോപദേശം തേടണം. ഗവ. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുമായി യാതൊരു സമ്ബര്‍ക്കവും പുലര്‍ത്തരുത്. പനി, ചുമ ഉള്ളവരില്‍ നിന്ന് അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയായി കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും ശീലമാക്കണം. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതായി സംശയമുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്കില്‍ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുകയോ ദിശ ഹെല്‍പ്പ് ലൈനില്‍ (1056) വിളിക്കുകയോ ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

Related News