Loading ...

Home cinema

ഹോളിവുഡിനെ വിറപ്പിച്ച്‌ കൊവിഡ് 19;നടന്‍ ആന്‍ഡ്രൂ ജാക്ക് അന്തരിച്ചു

ലോകരാഷ്ട്രങ്ങളെ വിറപ്പിച്ച കൊറോണ ഭീതി ഹോളിവുഡിലും പിടിമുറുക്കുന്നു. പല പ്രമുഖ താരങ്ങള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ പ്രശസ്ത അമേരിക്കന്‍ താരം ആന്‍ഡ്രൂ ജാക്ക് കൊവിഡ് 19 ബാധയെ തുടര്‍ന്ന് അന്തരിച്ചു. യു എസില്‍ ചേര്‍ട്ട്‌സിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ലോകപ്രശസ്ത സിനിമയായ സ്റ്റാര്‍ വാര്‍സിലെ പ്രമുഖ അഭിനേതാവായിരുന്നു അദ്ദേഹം. മാര്‍വല്‍ സ്റ്റുഡിയോസിന്റെ പ്രസസ്ത ചിതക്രം തോറിലും അദ്ദേഹം പ്രധാന വേഷത്തിലെത്തിയിരുന്നു.ഒറ്റക്കു കഴിയാന്‍ എന്നും താല്പ്പര്യം കാണിച്ചിരുന്ന ആന്‍ഡ്രൂ തെംസ് നദിയിലെ ഒരു ഹൗസ്‌ബോട്ടിലാണ് താമസിച്ചിരുന്നത്.ആന്‍ഡ്രൂവിന്റെ ഭാര്യ ഗബ്രിയേല റോജേഴ്‌സ് ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്.

Related News