Loading ...

Home National

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 1600 കടന്നു

ന്യുഡല്‍ഹി: രാജ്യത്തെ കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 1600 കടന്നു. 12 മണിക്കൂറിനിടെ 200 പേര്‍ക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​. ഒരു ദിവസം പുതുതായി ഇത്രയും പേര്‍ക്ക്​ രോഗബാധ കണ്ടെത്തുന്നത് ആദ്യമായാണ്​. ഇതുവരെ 53 പേരാണ്​ രാജ്യത്ത്​ മരിച്ചത്​. ഇന്ന്​ പശ്ചിമബംഗാളില്‍ രണ്ടുമരണം സ്​ഥിരീകരിച്ചു. കൂടാതെ ഉത്തര്‍പ്രദേശില്‍ ആദ്യ കോവിഡ്​ മരണം റിപ്പോര്‍ട്ട്​ ചെയ്​തു. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്​ലീഗ്​ സമ്മേളനത്തില്‍ പ​ങ്കെടുത്തവരിലാണ്​ കൂടുതലും പുതുതായി രോഗബാധ ക​ണ്ടെത്തിയത്​. മഹാരാഷ്​ട്രയില്‍ മാത്രം ഇതുവരെ 302 പേര്‍ക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. മഹാരാഷ്​ട്രയില്‍ ഇന്നുപുലര്‍ച്ചെ ഒരാള്‍ കൂടി മരിച്ചു.സംസ്​ഥാന​ത്തെ 11ാമത്തെ മരണമാണ്​ ഇന്ന്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, ഡല്‍ഹി, തമിഴ്​നാട്​, മധ്യപ്രദേശ്​, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലാണ്​ കൂടുതല്‍ കോവിഡ്​ കേസുകള്‍ പുതുതായി റിപ്പോര്‍ട്ട്​ ചെയ്​തത്​. മുംബൈയില്‍ മാത്രം 100 ലധികം പേരിലാണ്​ കോവിഡ്​ ബാധ കണ്ടെത്തിയത്​.

Related News