Loading ...

Home Business

മെഗാ ലയനം: 10 പൊതുമേഖലാ ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ബാങ്കുകളാകും, പൊതുമേഖലാ ബാങ്കിംഗ് അടിമുടി മാറും

കൊച്ചി: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ലയനത്തിന് 2020-21 സാമ്ബത്തിക വര്‍ഷത്തെ ആദ്യ ദിനമായ ഇന്ന് സാക്ഷ്യംവഹിക്കുമ്ബോള്‍, അരങ്ങൊരുങ്ങുന്നത് രാജ്യത്തെ ബാങ്കിംഗ് രംഗത്തെ സമൂലമായ മാറ്റത്തിന് കൂടിയാണ്. പത്തു ബാങ്കുകള്‍ ലയിച്ച്‌ നാല് വലിയ ബാങ്കുകളായി മാറുന്ന നടപടിയാണ് ഇന്ന് പ്രാബല്യത്തില്‍ വരുന്നത്. ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്ര് ബാങ്ക് കനറാ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും. ആന്ധ്രാ ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യുണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയിലും ലയിക്കും. നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറിയതിന് ശേഷം നടക്കുന്ന മൂന്നാമത്തെ പൊതുമേഖലാ ബാങ്ക് ലയനമാണിത്.2017 ഏപ്രിലില്‍ തിരുവനന്തപുരം ആസ്ഥാനമായുള്ള എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിപ്പിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഒഫ് ബറോഡയിലും ലയിച്ചു. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പത്തോ അതില്‍ താഴെയോ ആയി കുറയ്ക്കുകയാണ് കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യം. 2017 പൊതുമേഖലയില്‍ 27 ബാങ്കുകള്‍ ഉണ്ടായിരുന്നു. ഇന്ന് ഇത് 12 ആയി ചുരുങ്ങും. വലിയ ബാങ്കുകള്‍ മെഗാ ബാങ്ക് ലയനം പൂര്‍ണമാകുമ്ബോള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സ്ഥാനം ബിസിനസ് മൂല്യപ്രകാരം: (ബിസിനസ് മൂല്യം ലക്ഷം കോടി രൂപയില്‍ - 2019 മാര്‍ച്ച്‌ 31 പ്രകാരം) ബാങ്ക് ബിസിനസ് മൂല്യം വിപണിവിഹിതം 1. സ്റ്രേറ്ര് ബാങ്ക് ഒഫ് ഇന്ത്യ 52.1 22.5% 2. പഞ്ചാബ് നാഷണല്‍ ബാങ്ക് 17.9 7.7% 3. ബാങ്ക് ഒഫ് ബറോഡ 16.1 7% 4. കനറാ ബാങ്ക് 15.2 6.6%

Related News