Loading ...

Home Business

ചൈനയിലെ സാമ്പത്തിക മാന്ദ്യം 1.10 കോടിജനങ്ങളെ ബാധിക്കുമെന്ന് ലോകബാങ്ക്; ചൈനയുടെ വളര്‍ച്ച 2.3 ശതമാനമായി കുറയും

ചൈനയിലെ സാമ്ബത്തിക സ്തംഭനം കിഴക്കനേഷ്യയിലെ 1.10 കോടിജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലാക്കുമെന്ന് ലോക ബാങ്ക്. കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈന, താല്‍ക്കാലികമായി സാമ്ബത്തിക മാന്ദ്യത്തെ മറികടന്നാലും പിന്നീട് വലിയ സാമ്ബത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. വൈറസ് ബാധയില്‍ നിന്ന് വിമുക്തി നേടിയാലും ചൈനയുടെ വളര്‍ച്ച 2.3ശതമാനമായി കുറുയും. 2019ല്‍ 6.1ശതമാനമായിരുന്നു വളര്‍ച്ച. ആഗോള ജനസംഖ്യയില്‍ അഞ്ചു പേരെ എടുത്താല്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം നേരിടുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടതും ഗതാഗതം നിര്‍ത്തിവച്ചതും കാര്യമായിതന്നെ ജനങ്ങളെ ബാധിക്കും.ഇതിന്റെ പ്രത്യാഖ്യാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകുമെന്ന് ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കി. കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനു മുന്‍പ് ചൈനയുടെ വളര്‍ച്ചാ നിരക്ക് 5.9 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ലോക ബാങ്കിന്റെ സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്.

Related News