Loading ...

Home Gulf

കു​വൈത്തില്‍ പത്ത്​ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക്​ കൂടി കോവിഡ്​

കു​വൈത്ത്​ സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്​ച പത്ത്​ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ആദ്യമായാണ്​ ഇത്രയും പേര്‍ക്ക്​ ഒരുദിവസം ​രാജ്യത്ത്​ വൈറസ്​ സ്ഥിരീകരിക്കുന്നത്​. ഇതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 289 ആയി. 82കാരിയായ സ്വദേശി കൂടി രോഗമുക്​തി നേടിയതോടെ രോഗമുക്​തരുടെ എണ്ണം 73 ആയി. ബാക്കി 216 പേര്‍ ചികിത്സയിലാണ്​. വൈറസ്​ ബാധിതരായ ഇന്ത്യക്കാര്‍ 35 ആയി. ബ്രിട്ടനില്‍നിന്ന്​ വന്ന മൂന്ന്​ സ്വദേശികള്‍, ഇറാനില്‍നിന്ന്​ വന്ന രണ്ട്​​ സ്വദേശികള്‍, ഫ്രാന്‍സില്‍നിന്ന്​ വന്ന മൂന്ന്​ സ്വദേശികള്‍, സൗദിയില്‍നിന്ന്​ വന്നവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മൂന്ന്​ സ്വദേശികള്‍, അസര്‍ബൈജാനില്‍നിന്ന്​ വന്നയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മൂന്ന്​ ഇന്ത്യക്കാര്‍, ജോര്‍ഡനില്‍നിന്ന്​ വന്നവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മൂന്ന്​ ഇന്ത്യക്കാര്‍, രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ നാല്​ ഇന്ത്യക്കാര്‍, രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ബംഗ്ലാദേശി, രോഗം വന്ന വഴി കണ്ടെത്തിയിട്ടില്ലാത്ത ബംഗ്ലാദേശി എന്നിവര്‍ക്കാണ്​ ചൊവ്വാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.

Related News