Loading ...

Home Kerala

തലസ്ഥാനത്തെ കോവിഡ് മരണം; പോത്തന്‍കോടില്‍ ഏപ്രിൽ 14 വരെ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത് ക‌ോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത പോ​ത്ത​ന്‍​കോ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും മൂ​ന്നാ​ഴ്ച സമ്ബൂര്‍ണ്ണ അടച്ചില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് തയ്യാറാക്കുന്നതില്‍ ഇപ്പോഴും ആ​ശ​യ​ക്കു​ഴ​പ്പം നിലനില്‍ക്കുകയാണ്. വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​രും കോവിഡ് ബാധ പ്രദേശത്ത് നിന്ന് വന്നവരും 1077 എ​ന്ന ന​മ്ബ​റി​ല്‍ കോ​ള്‍ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പള്ളി സു​രേ​ന്ദ്ര​ന്‍ അറിയിച്ചു. മ​രി​ച്ച രോഗ ബാ​ധി​ത​ന്‍റെ റൂ​ട്ട് മാ​പ്പി​ലെ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്ന​തി​നാ​ല്‍ പോ​ത്ത​ന്‍​കോ​ട് പ്ര​ദേ​ശം പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടു​ന്ന​തി​നു പു​റ​മേ മു​ഴു​വ​ന്‍ പേ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും വൈ​റ​സ് ബാ​ധി​ത​നു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രെ​ല്ലാം നി​രീ​ക്ഷ​ണത്തിനായി സ്വ​യം മു​ന്നോ​ട്ട് വ​ര​ണമെന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അറിയിച്ചു.

Related News