Loading ...

Home International

മാനസികാഘാതവും,വേണ്ടത്ര വെന്റിലേറ്ററുകള്‍ ഇല്ലാത്തതും ഇറ്റലിയിലെ മരണ സഖ്യ ഉയർത്തുന്നതായി റിപ്പോർട്ട്

കൊറോണ മൂലം ഇറ്റലിയില്‍ രോഗികള്‍ മാനസികാഘാതം അനുഭവിച്ചു മരിക്കുന്നു. ആശുപത്രികളില്‍ വേണ്ടത്ര വെന്റിലേറ്ററുകള്‍ ഇല്ലാത്തതും മരണനിരക്ക് വര്‍ധിക്കാന്‍ കാരണമാവുന്നു. 40,000 പേര്‍ വിവിധ ആശുപത്രികളിലുണ്ട്. ആരെയും ഞെട്ടിക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍ ഉള്ളതെന്ന് ആയുര്‍വേദ ഡോക്ടറും മലയാളിയുമായ ഡോ. നാന്‍സി മൈലാട്ടൂര്‍ മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു. ആരും വീട്ടില്‍നിന്നു പുറത്തിറങ്ങുന്നില്ല. റോമിലെയും വത്തിക്കാനിലെയും തെരുവുകള്‍ ശൂന്യമായി. ഭക്ഷണപ്പൊതി നല്‍കുന്ന ചെറിയ കടകള്‍ മാത്രം തുറന്നിരിക്കുന്നു. തെരുവില്‍ കാണുന്ന വാഹനങ്ങള്‍ സൈന്യത്തിന്റേതു മാത്രമാണ്. വിവിധ ആശുപത്രികളിലേക്ക് സന്നദ്ധസംഘം പ്രവര്‍ത്തകരെ ഈ വാഹനങ്ങളില്‍ കൊണ്ടുപോവുന്നു.രോഗികളെ ശുശ്രൂഷിച്ച 43 ഡോക്ടര്‍മാര്‍ ഇതുവരെ മരിച്ചുവെന്ന് ഡോ. നാന്‍സി പറഞ്ഞു. ഒരു രോഗിയുടെ ദേഹത്തു ഘടിപ്പിച്ച വെന്റിലേറ്റര്‍ ചിലപ്പോള്‍ മറ്റൊരു രോഗിക്കു കൂടി ഉപയോഗിക്കേണ്ടി വരും. തിരിച്ച്‌ ആ വെന്റിലേറ്റര്‍ കൊണ്ടുവരുമ്ബോള്‍ നേരത്തേ ഉപയോഗിച്ചിരുന്ന രോഗി മരിച്ച സംഭവങ്ങളുണ്ട്. ഒട്ടേറെ മലയാളികള്‍ ഇറ്റലിയില്‍ ഉണ്ട്. നഴ്സുമാര്‍ കുറവാണ്. എന്നാല്‍ മറ്റു പല ജോലികളും ചെയ്യുന്ന സ്ത്രീകള്‍ ഒട്ടേറെയുണ്ട്. ദിവസവും രാവിലെ ഏഴിന് മാര്‍പ്പാപ്പയുടെ കുര്‍ബാന ടി.വിയില്‍ കാണിക്കുമ്ബോള്‍ വീടുകളിലിരുന്ന് ഭക്തര്‍ നിര്‍വികാരതോടെ അതു വീക്ഷിക്കുകയാണ്. വത്തിക്കാന്‍ പൂര്‍ണമായും അടച്ചു. എങ്കിലും മിക്കവാറും ദിവസങ്ങളില്‍ മുഖ്യപുരോഹിതന്മാരുമായി മാര്‍പ്പാപ്പ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

Related News