Loading ...

Home Business

നിഫ്റ്റി 8,300ന് താഴെ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നഷ്ടം 1375 പോയന്റ്

മുംബൈ: സാമ്ബത്തിക പാക്കേജും ആര്‍ബിഐയുടെ നിരക്കുകറയ്ക്കലുംമൂലം കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഓഹരി സൂചികകള്‍ തിങ്കളാഴ്ച കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 1375.27 പോയന്റ്(4.61%)നഷ്ടത്തില്‍ 28440.32ലും നിഫ്റ്റി 379.15 പോയന്റ് (4.38%) താഴ്ന്ന് 8281.10ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 924 ഓഹരികള്‍ നേട്ടത്തിലും 1320 ഓഹരികള്‍ നഷ്ടത്തിലുമാണ്. 168 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക 5.94 ശതമാനവും ഐടി 1.99 ശതമാനവും ഓട്ടോ 5.46 ശതമാനവും ലോഹം 3.25 ശതമാനവും നഷ്ടത്തിലായി. ഫാര്‍മ, എഫ്‌എംസിജി വിഭാഗം സൂചികകള്‍മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം നഷ്ടമുണ്ടാക്കി.

Related News