Loading ...

Home Gulf

സൗദിയില്‍ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി

സൗദിയില്‍ രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി. ജിദ്ദയില്‍ കര്‍ഫ്യൂ സമയം വൈകിട്ടു മൂന്നിനു തുടങ്ങും. അതേസമയം, യുഎഇയില്‍ രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്. കോവിഡ്‌19 പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ടാഴ്ചത്തേക്കു നിര്‍ത്തിവെച്ച രാജ്യാന്തര അഭ്യന്തര വിമാന സര്‍വീസുകള്‍ അടക്കമുള്ള യാത്രാവിലക്കുകള്‍‌ അനിശ്ചിതകാലത്തേക്ക്‌ നീട്ടിയതായി സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴില്‍ നിയന്ത്രണങ്ങളും തുടരും. ട്രെയിന്‍, ബസ്‌, ടാക്സി എന്നിവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തരുതെന്നു അധികൃതര്‍ നിര്‍ദേശിച്ചു.റിയാദ്, മക്ക, മദീന, ഇന്നവയ്ക്കൊപ്പം ജിദ്ദയിലും കര്‍ഫ്യൂ വൈകിട്ട് മൂന്നിനു തുടങ്ങും. മദീനയില്‍ ഹറമിനോട് ചേര്‍ന്ന ആറ് ജില്ലകളില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. യുഎഇയില്‍ ഏപ്രില്‍ അഞ്ചുവരെ രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ പുറത്തിറങ്ങുന്നവര്‍ക്കു കടുത്ത പിഴ ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

Related News