Loading ...

Home International

സ്‌പാനിഷ് രാജകുമാരി അന്തരിച്ചു, കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗം

മാഡ്രിഡ്: കൊറോണ ബാധിതയായിരുന്ന സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു. 86 വയസായിരുന്നു. സഹോദരനും അറഞ്ച്വസ് പ്രഭുവുമായിരുന്ന സിക്‌സ്റ്റോ എന്റിക് ഡെ ബോര്‍ബോ ഫേസ്ബുക്കിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണിവര്‍. സ്പാനിഷ് രാജാവ് ഫിലിപ്പ് നാലാമന്റെ ബന്ധുകൂടിയാണ് മരിയ തെരേസ. ഫിലിപ്പ് രാജാവിന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവാണെന്ന് പുറത്തു വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് രാജകുടുംബത്തില്‍പ്പെട്ട ഒരാള്‍ മരിക്കുന്നത്. 1933ല്‍ ജനിച്ച തെരേസ ഫ്രാന്‍സിലാണ് പഠനം പൂര്‍ത്തിയാക്കിയത്. മാഡ്രിഡിലെ സര്‍വകലാശാലയില്‍ സാമൂഹിക ശാസ്ത്രം വിഭാഗത്തില്‍ അദ്ധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ഇവര്‍ സാമൂഹിക കാര്യങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്നു.ആക്ടിവിസ്റ്റ് കൂടിയായ ഇവരെ റെഡ് പ്രിന്‍സസ് എന്നാണ് സ്‌പെയിന്‍ സമൂഹം വിശേഷിപ്പിച്ചിരുന്നത്. കൊറോണ ബാധ സ്ഥിരീകരിച്ച ആദ്യ രാജ്യ കുടുംബാംഗമായ ചാള്‍സ് രാജകുമാരന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

Related News