Loading ...

Home International

കൊറോണ മരണം 30,000 കവിഞ്ഞു, ഇറ്റലിയില്‍ മാത്രം 10,023

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ജീവനെടുത്തവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ശനിയാഴ്ച 889 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ആകെ മരണം 10,023 ആയി. യൂറോപ്പില്‍ വൈറസ് ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയതും ഇറ്റലിയിലാണ്. മരണനിരക്കില്‍ ഇറ്റലിക്ക്‌ പിന്നാലെയാണ് സ്‌പെയിന്‍. 24 മണിക്കൂറിനിടെ സ്‌പെയിനില്‍ 832 പേര്‍ മരിച്ചു. ആകെ മരണം 5690 ആയി. അമേരിക്കയില്‍ മരണം 2000 കടന്നു. ഇന്നലെ മാത്രം 515 പേര്‍ മരിച്ചു. ഇവിടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. ഇത് രാജ്യത്ത് എത്ര വേഗത്തിലാണ് വൈറസ് പടര്‍ന്നുപിടിക്കുന്നതെന്ന് എടുത്തുകാണിക്കുന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല ചൂണ്ടിക്കാട്ടി.മരണ നിരക്കില്‍ യുഎസ് ആറാം സ്ഥാനത്താണ്. ഇറ്റലി, സ്‌പെയിന്‍, ചൈന, ഇറാന്‍, ഫ്രാന്‍സ് എന്നിവരാണ് യുഎസിന് മുന്നിലുള്ളത്. 1,23000 പേര്‍ക്കാണ് അമേരിക്കയില്‍ രോഗമുള്ളത്. ഇതില്‍ 50,000 പേരും ന്യൂയോര്‍ക്കില്‍ മാത്രമാണ്. ന്യയോര്‍ക്കിലേക്ക് യാത്രയ്ക്ക്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂയോര്‍ക്കിനെ ക്വേറന്റൈനിലാക്കാനുള്ള നിര്‍ദേശം ട്രംപ് തള്ളി. ഫ്രാന്‍സില്‍ 319 ഉം ബ്രിട്ടനില്‍ 260 പേര്‍ ഇന്നലെ മരിച്ചു. ഇതിനിടെ ലോകത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 660,000 ആയി. മരണം മുപ്പതിനായിരത്തിന് മുകളിലും. അതേ സമയം 139,000 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.

Related News