Loading ...

Home USA

അമേരിക്കയില്‍ കൊറോണ മരണം 2000 കവിഞ്ഞു, ഇന്നലെ മാത്രം മരിച്ചത് 515 പേര്‍;ക്വാറന്റൈന്‍ വേണ്ട, യാത്രാനിയന്ത്രണം മതിയെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ അമേരിക്കയില്‍ മരണം 2000 കടന്നു. ഇന്നലെ മാത്രം 515 പേര്‍ മരിച്ചു.ഇതില്‍ ഒരു പി​ഞ്ച് കുഞ്ഞും ഉള്‍പ്പെടും.ശ​നി​യാ​ഴ്ച ഇ​ല്ലി​നോ​യി​ലെ ചി​ക്കോ​ഗോ​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇതോടെ അമേരിക്കയില്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,211 ആ​യി ഉ​യ​ര്‍​ന്നു. ലോകത്ത് കോവിഡ് -19 മരണ നിരക്കില്‍ യുഎസ് ആറാം സ്ഥാനത്താണ്. ഇറ്റലി, സ്‌പെയിന്‍, ചൈന, ഇറാന്‍, ഫ്രാന്‍സ് എന്നിവരാണ് യുഎസിന് മുന്നിലുള്ളത്. 1,23000 പേര്‍ക്കാണ് അമേരിക്കയില്‍ രോഗമുള്ളത്. ഇതില്‍ 50,000 പേരും ന്യൂയോര്‍ക്കില്‍ മാത്രമാണ്. ന്യയോര്‍ക്കിലേക്ക് യാത്രയ്ക്ക്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്.എന്നാല്‍ ന്യൂയോര്‍ക്കിനെ ക്വേറന്റൈനിലാക്കാനുള്ള നിര്‍ദേശം ട്രംപ് തള്ളി.

Related News