Loading ...

Home National

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം അ​നു​വ​ദി​ക്ക​രു​ത്: പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും ശ​ന്പ​ള​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളോ​ട് ഒ​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടി​ലേ​ക്കു പ​ലാ​യ​നം ചെ​യ്യു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കേ​ന്ദ്ര ന​ട​പ​ടി.

Related News