Loading ...

Home health

കൊറോണ സമയത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ കഴിക്കാം? ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ കനത്ത ജാഗ്രതയാണ് മനുഷ്യന്‍ പുലര്‍ത്തുന്നത്. അതീവ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യവുമാണ്. ഹാന്‍ഡ് സാനിടൈസര്‍ ഉയോഗിച്ചും മാസ്ക് ധരിച്ചും എന്തിന് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാതെ മടിച്ച്‌ പോലും നാം കരുതലോടെ ഇരിക്കുന്നു. ഏതായാലൂം ഈ സാഹചര്യത്തില്‍ ആഹാരത്തിന്റെ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രമേഹം, മറ്റ് ജീവിതശൈലി രോഗങ്ങള്‍, ആസ്ത്മ രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടുന്ന സമയമാണിത് സമയമാണിത്. വ്യക്തിശുചിത്വവും ശ്വാസകോശ ശുചിത്വവും പാലിക്കുന്നതോടൊപ്പം തന്നെ പ്രതിരോധം വര്‍ധിപ്പിക്കുന്ന ഭക്ഷണവും ശീലിമാക്ക്ണം .വേനല്‍ക്കാലമായതിനാലും ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണശീലം നമ്മളെ കൂടുതല്‍ പ്രതിരോധശേഷിയുള്ളവരാക്കും. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം പ്രതിരോധശേഷി കൂട്ടുന്ന ആഹാരം കഴിക്കണം . സ്വയം മരുന്ന് കഴിക്കാതെ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

Related News