Loading ...

Home International

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു: മരണം 27,862

വാഷിങ്ടണ്‍: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. വാഷിങ്ടണിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുപ്രകാരം ഇതുവരെ 601,478 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്താകമാനം 27,862 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം 131,826 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ അമേരിക്കയിലാണ്. 104,837 പേര്‍ക്കാണ് ഇതുവരെ യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 86,498 പേര്‍ക്കും വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 81,948 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. 9,134 പേര്‍ ഇറ്റലിയില്‍ മരിച്ചു.സ്‌പെയില്‍ 5,138 പേരും ചൈനയില്‍ 3,299 ആളുകളും മരണത്തിന് കീഴടങ്ങി. ഇന്ത്യയില്‍ 933 പേര്‍ക്കാണ് ശനിയാഴ്ച വരെ രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ മരിച്ചു. 84 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

Related News