Loading ...

Home National

കൊറോണ; ഐ​സൊ​ലേ​ഷ​ന്‍ വാര്‍ഡുകളായി ട്രെയിന്‍ കോ​ച്ചുകള്‍

ഡല്‍ഹി: രാജ്യമെങ്ങും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഒരു ട്രെയിന്‍ കോച്ചില്‍ ഐസൊലേഷന്‍ വാര്‍ഡ് തയാറാക്കി. ആഴ്ചയില്‍ 10 റെയില്‍‌വേ കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.കൂടാതെ ആവശ്യമെങ്കില്‍ ഭാവിയില്‍ മൂന്ന് ലക്ഷം രോഗി പരിചരണ കിടക്കകള്‍ സൃഷ്ടിക്കാന്‍ റെയില്‍വേ തയ്യാറാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നോണ്‍ എസി കോച്ചുകളായിരിക്കും ഐസോലേഷന്‍ കോച്ചുകളാക്കി രൂപമാറ്റം വരുത്തുക. ഈ കോച്ചുകളില്‍ ചെറിയ ക്യാബിനുകളായി തിരിക്കും.ഓരോ ക്യാബിനിലും ഒരു രോഗിയെ ഉള്‍ക്കൊള്ളുന്നവിധമാകും സജ്ജീകരണം. അതേസമയം, സാഹചര്യത്തിന് അനുസരിച്ച്‌ ആവശ്യമെങ്കില്‍ രണ്ട് രോഗികളെ ഉള്‍ക്കൊള്ളിക്കാവുന്ന സൗകര്യം ഒരുക്കണമെന്നും ദക്ഷിണ റെയില്‍വേ ചീഫ് വര്‍ക്ക്‌ഷോപ്പ് എന്‍ജിനീയര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു. കോച്ചിലെ രണ്ട് ഭാഗത്തെയും മറകള്‍ നീക്കംചെയ്യണം. നാല് ശുചിമുറികളില്‍ രണ്ടെണ്ണം കുളിമുറികളാക്കി മാറ്റണം. ഹാന്‍ഡ് ഷവര്‍ ഘടിപ്പിക്കണം. കോച്ചുകളിലെ മുഴുവന്‍ മിഡില്‍ ബെര്‍ത്തുകളും ബെര്‍ത്തുകളില്‍ കയറാനുള്ള ഏണികളും നീക്കംചെയ്യണം തുടങ്ങിയവാണ് രൂപമാറ്റം വരുത്തുന്നതിനായി നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്. ഓരോ ക്യാബിനുകളിലും കൂടുതല്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ സ്ഥാപിക്കും. ഇത് മെഡിക്കല്‍ ഉപകരണങ്ങള്‍ വെയ്ക്കാന്‍ ഉപയോഗപ്പെടുത്താം. ലാപ്‌ടോപ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തും. ഓരോ ക്യാബിനിലും 230 വോള്‍ട്ടിന്റെ സോക്കറ്റുകളും പ്ലാസ്റ്റിക് കര്‍ട്ടനുകളും സ്ഥാപിക്കണമെന്നും റെയില്‍വേ വര്‍ക്ക്‌ഷോപ്പ് അധികൃതര്‍ക്ക് ലഭിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Related News