Loading ...

Home Gulf

മദീനയില്‍ ആറിടങ്ങളില്‍ ഇന്ന് മുതല്‍ സമ്പൂർണ കര്‍ഫ്യൂ

മദീന: കോവിഡ് 19 വെറസ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതയുടെ ഭാഗമായി സൗദിയിലെ മദീനയിലെ ആറു തെരുവുകള്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി മദീന ഗവര്‍ണറേറ്റ് അറിയിച്ചു. ശനി(ഇന്ന്) പുലര്‍ച്ചെ ആറുമണി മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. അല്‍ശുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ബനീ ഖിദ്റ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇനി അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാനാവില്ല. ഹോസ്പിറ്റലുകള്‍, പലചരക്ക് കടകള്‍ എന്നിവിടങ്ങളിലേക്ക് ആറു മണി മുതല്‍ വൈകുന്നേരം മൂന്നുവരെ പോകാവുന്നതാണ്. എല്ലാവരും വീടുകളില്‍ തന്നെ കഴിയണം.രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ 937 എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നമ്ബറില്‍ വിളിച്ചറിയിക്കണം. അതേസമയം കര്‍ഫ്യൂവില്‍ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കുമെന്ന് ഗവര്‍ണറേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related News