Loading ...

Home Education

കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷ മേയിലും ജൂണിലും

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) മേയ് അവസാനവാരവും ജൂണ്‍ ആദ്യവാരവുമായി നടത്തും. കേരള കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെയുള്ള 14 കേന്ദ്രസര്‍വകലാശാലകളിലെയും നാല് സംസ്ഥാന സര്‍വകലാശാലകളിലെയും പ്രവേശനമാണ് സി.യു.സി.ഇ.ടി.യുടെ പരിധിയില്‍ വരുന്നത്. അണ്ടര്‍ഗ്രാജ്വേറ്റ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെയും (യു.ഐ.) പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെയും (പി.ജി.) ഒ.എം.ആര്‍. അധിഷ്ഠിത പ്രവേശനപരീക്ഷകള്‍ മേയ് 30-നും 31-നും. റിസര്‍ച്ച്‌ പ്രോഗ്രാമുകളിലേക്കുള്ള (ആര്‍.പി.) കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജൂണ്‍ ആറിനും ഏഴിനും. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.അവസാനതീയതി: ഏപ്രില്‍ 11. വിവരങ്ങള്‍ക്ക്: www.cucetexam.in.

Related News