Loading ...

Home Business

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ- നിക്ഷേപ നിരക്കുകള്‍ വെട്ടിക്കുറച്ചു; പുതിയ നിരക്കുകള്‍ ഏപ്രില്‍ 01 മുതല്‍

മുംബൈ: കൊറോണ വൈറസ് മഹാമാരിയില്‍ നിന്നുള്ള സാമ്ബത്തിക തകര്‍ച്ചയെ നേരിടാന്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്ക് നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ- നിക്ഷേപ നിരക്കുകള്‍ വെട്ടിക്കുറച്ചു. എസ്‌ബി‌ഐ വായ്പാ നിരക്ക് 75 ബേസിസ് പോയിന്‍റ് കുറച്ചു. വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് (ആര്‍‌ബി‌ഐ) റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിന് പിന്നാലെയാണ് നടപടി. "ബാങ്കിന്റെ ലാഭത്തിന്റെ പ്രധാന സൂചകമായ ആകെ പലിശ മാര്‍ജിനില്‍ റിസര്‍വ് ബാങ്ക് തീരുമാനം പ്രതിഫലിക്കും. നിലവിലെ സാമ്ബത്തിക സാഹചര്യങ്ങളില്‍ അത് കൈമാറുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ല," ആഷിക സ്റ്റോക്ക് ബ്രോക്കിംഗിലെ അനലിസ്റ്റ് അസുതോഷ് മിശ്ര എന്‍ഡിടിവിയോട് പറഞ്ഞു.സാധാരണഗതിയില്‍, മറ്റ് ഇന്ത്യന്‍ വായ്പ ദാതാക്കള്‍ എസ്‌ബി‌ഐയെ പിന്തുടരുന്നു. അതിനാല്‍ ബാങ്കിംഗ് വ്യവസായത്തില്‍ സമാനമായ കൂടുതല്‍ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്, മിശ്ര കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ ബാധിച്ച ബിസിനസുകള്‍ക്ക് ആശ്വാസമായ രീതിയില്‍ എല്ലാ ടേം വായ്പകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം നല്‍കാന്‍ കേന്ദ്ര ബാങ്ക് വെള്ളിയാഴ്ച ബാങ്കുകളെ അനുവദിച്ചു. ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 20 മുതല്‍ 100 ​​വരെ ബേസിസ് പോയിന്‍റുകള്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ നിരക്കുകള്‍ മാര്‍ച്ച്‌ 28 മുതല്‍ പ്രാബല്യത്തില്‍ വരും.

Related News