Loading ...

Home Kerala

കര്‍ണാടകം അതിര്‍ത്തി തുറക്കും; നടപടി കേരളത്തിന്റെ പരാതിയെ തുടര്‍ന്ന്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു പിന്നാലെ അടച്ച കേരളത്തിലേക്കുള്ള അതിര്‍ത്തി കര്‍ണാടക തുറക്കും. കര്‍ണാടക-കേരള അതിര്‍ത്തി അടച്ചത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ വലിയതോതില്‍ ബാധിച്ചിരുന്നു. വഴിയില്‍ വലിയ തോതില്‍ മണ്ണിട്ടാണ് കേരളത്തില്‍നിന്നുള്ള ഗതാഗതം അതിര്‍ത്തിയില്‍ കര്‍ണാടക തടഞ്ഞിരുന്നത്. കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചരക്കുനീക്കത്തിനായി മൂന്നു വഴികള്‍ തുറന്നു കൊടുക്കാനാണ് കര്‍ണാടകം തീരുമാനിച്ചിരിക്കുന്നത്. മംഗലാപുരം-കാസര്‍കോട്, മൈസൂര്‍-എച്ച്‌.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി എന്നീ വഴികളാണ് ചരക്കുനീക്കത്തിന് തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.അതേസമയം, വിരാജ്‌പേട്ട്- കൂട്ടുപുഴ വഴിയുള്ള ഗതാഗതം തുറന്നു കൊടുത്തിട്ടില്ല. ഈ റൂട്ട് തുറന്നു കൊടുക്കുന്നതിനോട് പ്രാദേശികതലത്തില്‍ വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നതാണ് ഇതിനു കാരണം. ജനപ്രതിനിധികളും എം.എല്‍.എമാരും ഈ വഴി തുറക്കുന്നതിനോട് എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

Related News