Loading ...

Home International

കൊറോണ മരണം 24,000 കടന്നു,ലോകത്ത് അഞ്ച് ലക്ഷത്തിലധികം രോഗബാധിതര്‍

കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്നു ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്തൊട്ടാകെ കൊറോണ ബാധിതരുടെ എണ്ണം 5,31,337 ആയി.കൂടാതെ 24,058 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു . 86,197 കൊറോണ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയാണ് രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മുന്നില്‍. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. കൊറോണവൈറസിന്റെ അടുത്ത ആഘാത കേന്ദ്രം യുഎസായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്. എന്നാല്‍ മരണസംഘ്യ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ് ഇതുവരെ 8,215 പേര്‍ മരിച്ചു.കഴിഞ്ഞ ദിവസം മാത്രം ഇവിടെ 712 പേര്‍ മരിച്ചു. കൂടാതെ സ്പാനിലെ അവസ്ഥയും അതീവഗുരുതരമാണ്.യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് സ്‌പെയിനിലാണ്. സ്‌പെയിനില്‍ 56,197 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4150 പേര്‍ മരിച്ച സ്പെയിന്‍ ആണ് മരണ നിരക്കില്‍ ലോകത്ത് രണ്ടാമത്.

Related News