Loading ...

Home health

ഉടലിനും ഉയിരിനും സൗഖ്യം തരുന്ന ഔഷധസസ്യങ്ങൾ by ജിജി പോൾ

തുളസി
പവിത്രതയ്ക്കും നൈർമല്യത്തിനും പര്യായമായി എന്നും വാഴ്ത്തിപ്പോരുന്ന തുളസി രണ്ടിനമുണ്ട്. കറുത്ത കൃഷ്ണ തുളസിയും വെളുത്ത രാമ തുളസിയും. വസൂരി, ചിക്കൻപോക്സ് എന്നിവയുടെ ചികിൽസയ്ക്കു തുളസി ഉപയോഗിക്കാറുണ്ട്. മഞ്ഞപ്പിത്തത്തിനും മലേറിയക്കും തുളസിയിലച്ചാറു കഴിക്കാറുണ്ട്. തുളസിയിലച്ചാറ് തലവേദന മാറ്റാനും മുഖക്കുരു മാറ്റാനും നല്ലത്. കൃഷ്ണ തുളസിക്കാണ് ഒൗഷധമൂല്യം കൂടുതൽ.

ശംഖുപുഷ്പം
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാ‍ട്ട് അറിയാം, പക്ഷെ ശംഖു പുഷ്പം ഏതെന്ന് അറിയാത്തവരാണു കൂടുതലും. നീലയും വെള്ളയും എന്നിങ്ങനെ രണ്ടിനത്തിലാണ് ഇൗ വള്ളിച്ചെടി. ശംഖുപുഷ്പത്തിന്റെ വേര് വെണ്ണ ചേർത്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധി കൂടുമത്രെ. മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഇതിന്റെ വേരിനു കഴിവുണ്ടെന്നും ഗ്രന്ഥങ്ങളിൽ പറയുന്നു. മാനസിക രോഗ ചികിൽസയ്ക്കും ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്.
തഴുതാമ
തഴുതാമയുടെ എല്ലാ ഭാഗവും ഔഷധമാണ്. വേര് അരച്ച് എണ്ണയിൽ കാച്ചി തേച്ചാൽ തലകറക്കം മാറും. തഴുതാമ തോരൻ കാഴ്ച ശക്തി വർധിപ്പിക്കും. മൂത്ര തടസ്സം, നീർക്കെട്ടുകൾ എന്നിവ മാറ്റും. രക്തത്തിലെ കൊഴുപ്പിന്റെ അളവു കുറയ്ക്കും. രക്ത സമ്മർദം, ഹൃദ്‌രോഗം എന്നിവയുടെ ചികിൽസയിലും ഉപയോഗിക്കുന്നു. കൺപോളകളുടെ കീഴിലുണ്ടാകുന്ന നീര് ഇല്ലാതാക്കാനും തഴുതാമ നീര് രാവിലെയും വൈകിട്ടും ഉപയോഗിക്കുന്നതു നല്ലതാണ്. പുനർനവ എന്നാണു സംസ്കൃതത്തിലെ പേര്.
chn-metro-2
തഴുതാമ,
ശവക്കോട്ടപ്പച്ച
ശവക്കോട്ടപ്പച്ചഎവിടെയും വളരുന്നതിനാലാണ് ഇൗ പേര്. അർബുദ രോഗത്തിനുള്ള ഔഷധമാണിത്. പ്രമേഹ ചികിൽസയ്ക്കും രക്ത സമ്മർദം കുറയ്ക്കാനും ഉപയോഗിക്കുന്നു. കഷായമാക്കി കഴിച്ചാൽ പ്രമേഹം കുറയ്ക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മൂത്രാശയ രോഗങ്ങൾ മാറും. ചെടി ഉണക്കിപ്പൊടിച്ചു പാലിൽ ചേർത്തു കഴിക്കുന്നതു രക്താർബുദത്തിനു മരുന്നാണെന്നും ആയുർവേദ ഗ്രന്ഥങ്ങളിൽ കാണുന്നു. കാട്ടു റോസ് എന്നും ഇതിനു പേരുണ്ട്.സർപ്പഗന്ധിരക്ത സമ്മർദം മൂലം ക്ലേശിക്കുന്നുണ്ടോ? എങ്കിൽ സർപ്പഗന്ധിയിലൊരു കണ്ണുവച്ചോ. സർപ്പഗന്ധിയുടെ വേരിൽ നിന്നാണു രക്തസമ്മർദത്തിനുള്ള മരുന്ന്. മറ്റു ചികിൽസാ രീതികളും സർപ്പഗന്ധിയുടെ കഴിവ് അംഗീകരിച്ചിട്ടുണ്ട്. ഉറക്കമുണ്ടാക്കാനുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നു.
chn-metro-3
സർപ്പഗന്ധി, തൊട്ടാവാടി
തൊട്ടാവാടിആളൊരു തൊട്ടാവാടിയാണെന്നൊക്കെ നാം ചിലരെക്കുറിച്ചു പറയാറുണ്ടെങ്കിലും തൊട്ടാവാടിച്ചെടിക്ക് അത്ര നാണമില്ല. ഒന്നു തൊട്ടാൽ അപ്പോൾ ഇലകൾ കൂപ്പി വിനയാന്വിതനാവുമെങ്കിലും തണ്ടിൽ നിറയെ മുള്ളുണ്ട്. ആസ്മ, അലർജി എന്നിവയുടെ ചികിൽസയ്ക്ക് ഉത്തമം. കുട്ടികളിലെ ശ്വാസംമുട്ടലിനു തൊട്ടാവാടി ഇല പിഴിഞ്ഞു കരിക്കിൻ വെള്ളത്തിൽ ചേർത്തു കൊടുക്കാം. പ്രമേഹ രോഗ ചികിൽസയ്ക്കും ഉപയോഗിക്കാറുണ്ട്.തുമ്പവയറ്റിലെ കുഴപ്പങ്ങൾക്കു തുമ്പനീര് നല്ലതാണ്. തേൾ വിഷത്തിനു തുമ്പയും പച്ചമഞ്ഞളും അരച്ചു മുറിവിൽ തേച്ചാൽ മതിയെന്നു പറയുന്നു. തുമ്പത്തളിർ ചതച്ചു വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ കുഴിനഖം മാറും. അണുനാശക ശക്തിയും കൊതുകിനെ തുരത്താനുള്ള ശക്തിയും തുമ്പയ്ക്കുണ്ട്.
chn-metro-4
തുമ്പ, ഉലുവ
ഉലുവഭക്ഷണത്തിനു രുചിയും ഗുണവും നൽകുന്ന പയറു വർഗത്തിൽപ്പെട്ട സസ്യം. കർക്കടകത്തിലെ ഉലുവക്കഞ്ഞിക്ക് ഇന്നും ഡിമാൻഡുണ്ട്. ഉലുവ പൊടിച്ചു പാലിൽച്ചേർത്തു കഴിച്ചാൽ പ്രമേഹത്തിന് ഉത്തമം. രക്ത സമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ ഉലുവ ഉപയോഗിക്കുന്നു. വയറിളക്കത്തിനും വയറുകടിക്കും ഔഷധമാണ്. ഉലുവ വറുത്തുപൊടിച്ചു കാപ്പിപ്പൊടിക്കു പകരം ഉപയോഗിക്കാം. ഉലുവപൊടിച്ചു തലയിൽ തേയ്ക്കുന്നതു മുടികൊഴിച്ചിൽ മാറ്റാനും താരനും പ്രതിവിധിയാണ്.മുക്കുറ്റിവഴിവക്കിൽ കുടചൂടി പൂവിരിച്ചു നിൽക്കുന്ന ചെടിയാണു മുക്കുറ്റി. മഞ്ഞപ്പൂക്കൾ. ഇല അരച്ച് മോരിൽ കാച്ചി കുടിച്ചാൽ വയറിളക്കം പോകും. വിത്ത് അരച്ചു വ്രണത്തിൽ പുരട്ടിയാൽ പൊറുക്കും. ചെടി അരച്ചു തേനിൽ ചേർത്തു കഴിച്ചാൽ ചുമയും കഫക്കെട്ടും ഇല്ലാതാവും. ചെടി വെള്ളം ചേർക്കാതെ അരച്ചു മുറിവിൽ കെട്ടുന്നതു മുറിവുണക്കാൻ നല്ലത്.
chn-metro-5
മുക്കുറ്റി, ഒാരില
ഒാരിലദശമൂല സസ്യങ്ങളിലെ ഒരിനമാണ് ഒാരില. വേര് ഹൃദ്‌രോഗ ചികിൽസയ്ക്ക് ഉപയോഗിക്കുന്നു. വാതം, പിത്തം, കഫം എന്നിങ്ങനെ ശരീരത്തിന്റെ മൂന്നു ദോഷങ്ങൾക്കും ശമനമുണ്ടാക്കുന്നു. ഹൃദയ പേശികളെ ബലപ്പെടുത്തും. ഒരില വേര് ചില പ്രത്യേക സമയങ്ങളിൽ ശേഖരിച്ചാൽ മാത്രമേ ഔഷധ ഗുണമുള്ളൂ എന്നു ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു.മുത്തങ്ങപുല്ലേ എന്നു പറയാൻ വരട്ടെ, വയറിളക്കം, ദഹനക്കുറവ്, ഗ്രഹണി എന്നിവയ്ക്കു മുത്തങ്ങ കിഴങ്ങ് നല്ലതാണ്. അരച്ചു തേനിൽച്ചാലിച്ചു കഴിക്കാം. കുട്ടികൾക്കു വിരശല്യം, ജ്വരം, രുചിയില്ലായ്മ എന്നിവയ്ക്കു മുത്തശ്ശിമാർ പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന മരുന്നാണിത്.
chn-metro-6
മുത്തങ്ങ, കുറുന്തോട്ടി
കുറുന്തോട്ടികുറുന്തോട്ടിക്കും വാതമോ എന്ന ചോദ്യത്തിൽ തന്നെ കുറുന്തോട്ടിയുടെ ഔഷധ മേൻമയുണ്ട്. രണ്ടിനം, വെള്ള കുറുന്തോട്ടിയും ആന കുറുന്തോട്ടിയും. കുറുന്തോട്ടി വേര് അരച്ചുകലക്കി പാലും എണ്ണയും ചേർത്തു തലയിൽ പുരട്ടിയാൽ വാതം പടികടക്കുമെന്നാണു ശാസ്ത്രം. കുറുന്തോട്ടി താളി തലമുടിക്കു കരുത്തു നൽകും. മുടി വളരാനും ഉത്തമം. കുറുന്തോട്ടിവേരു ചതച്ച് പാലിൽ ചേർത്തു കഴിച്ചാൽ രക്ത സമ്മർദ്ദം കുറയും. കുറുന്തോട്ടി കഷായം പനിക്കും ഉത്തമം. ആയുർവേദത്തിൽ ബല എന്ന പേരിൽ അറിയപ്പെടുന്ന കുറുന്തോട്ടി ശ്വാസ തടസ്സം ഇല്ലാതാക്കാനും നല്ലതാണ്.കടലാടിപൂർണമായും ഔഷധ യോഗ്യം. മൂത്ര തടസ്സം, വൃക്ക രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. വേര് ഉണക്കിപ്പൊടിച്ചു തേനിൽ ചാലിച്ചു കഴിച്ചാൽ വയറുവേദന മാറും. കടലാടി വേരു ചതച്ചു പല്ലുതേച്ചാൽ പല്ലുകൾ വെളുക്കും.
chn-metro-7
കടലാടി, കറുക
കറുകദശമൂലങ്ങളിൽ പെടുന്ന പുല്ലുവർഗത്തിലെ ചെടി. പലതരം വിറ്റാമിനുകളും ലവണങ്ങളും കറുകയിലുണ്ട്. വെള്ളക്കറുകയെന്നും നീലക്കറുകയെന്നും വേർതിരിവുണ്ട് ചെടികൾക്ക്. തണ്ട് നോക്കിയാൽ ഇതറിയാം. വയറു വേദനയ്ക്കും പ്രമേഹത്തിനും കറുക ഔഷധമാണ്. തീപ്പൊള്ളലിനു കറുക നീരു പുരട്ടാറുണ്ട്. കറുകനീരിൽ ഇരട്ടിമധുരം അരച്ചു കലക്കി വെളിച്ചെണ്ണ ചേർത്തു കാച്ചിപ്പുരട്ടിയാൽ വ്രണം പൊറുക്കും. അപസ്മാര ചികിൽസയ്ക്കും കറുക ഉപയോഗിക്കാറുണ്ട്.കീഴാർനെല്ലിനെല്ലിയുടെ കുടുംബക്കാരനാണെങ്കിലും വഴിവക്കിലാണു വാസം. നെല്ലിയിലകൾ പോലെ ഇലയും നെല്ലിക്കാ പോലുള്ള ചെറു കായ്കളും ഇതിലുണ്ടാവും. മഞ്ഞപ്പിത്തത്തിന് ഏറ്റവും ഫലപ്രദമായ ഔഷധം. കരൾ രോഗങ്ങൾക്കും മൂത്ര തടസ്സത്തിനും ഉത്തമം. കീഴാർനെല്ലി ചതച്ചു താളിയാക്കി തലയിൽ തേച്ചാൽ താരനും മുടികൊഴിച്ചിലും മാറും. വിപണിയിൽ ഇന്നു ലഭിക്കുന്ന മിക്കവാറും എണ്ണകളിൽ കീഴാർ നെല്ലിയുണ്ട്. ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചെടികളിൽ ഒന്നാണിത്.
chn-metro-8
കീഴാർനെല്ലി, ബ്രഹ്മി
ബ്രഹ്മിഒാർമ വർധിപ്പിക്കുമെന്ന ഗുണമുള്ളതിനാൽ ബ്രഹ്മി മരുന്നുകൾ മക്കൾക്കു വാങ്ങി നൽകാൻ മാതാപിതാക്കൾക്കു വലിയ ഉൽസാഹമാണ്. എന്നാൽ മുറ്റത്തു നിൽക്കുന്ന ഇൗ ലഘു സസ്യമാണു ബ്രഹ്മിയെന്ന് അറിയുന്നവർ എത്ര. പാട വരമ്പിലും ജലാശയങ്ങൾക്കു ചുറ്റും ബ്രഹ്മി ധാരാളമായുണ്ടാവും. ബ്രഹ്മി നീര് അത്രയും അളവു വെണ്ണയും ചേർത്തു പതിവായി രാവിലെ കുട്ടികൾക്കു കൊടുത്താൽ ഒാർമശക്തി കൂടും. ഉൻമാദം, അപസ്മാരം, എന്നീ രോഗങ്ങളുടെ ചികിൽസയ്ക്കും ബ്രഹ്മി ഉപയോഗിക്കാറുണ്ട്.ആടലോടകംആടലോടകത്തിന്റെ ഇലയിൽ നിന്നു തയാറാക്കുന്ന വാസിസൈൻ എന്ന മരുന്നു രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ ആട്ടിൻപാൽ ചേർത്തുകഴിച്ചാൽ ആസ്മ, ചുമ, ശ്വാസംമുട്ടൽ എന്നിവ ശമിക്കും. പനി, ചുമ, കഫക്കെട്ട്, രക്തം ഛർദിക്കൽ എന്നിവയ്ക്കും ആടലോടകം ഫലപ്രദമാണ്.
chn-metro-9
ആടലോടകം, ആവണക്ക്
ആവണക്ക്വെള്ള ആവണക്കാണ് ഒൗഷധ സസ്യം. വേരും വിത്തും ഉപയോഗിക്കാം. ആവണക്കിൻ വേരുകൊണ്ടുള്ള കഷായം വയറുവേദന, കൃമിശല്യം, മൂത്രാശയ രോഗങ്ങൾ വാത രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്. ആവണക്കിൻ വേര് അരച്ചു കവിളിൽ പുരട്ടിയാൽ പല്ലുവേദന കുറയും. കൈകാൽ വേദന, തൊണ്ടകുത്തി ചുമ, കാൽ വിണ്ടുകീറൽ, മുടികൊഴിച്ചിൽ, നര എന്നിവയ്ക്കും ഒൗഷധമായി ഉപയോഗിക്കുന്നു. വിഷാംശം അകത്തുചെന്നാൽ ആവണക്കെണ്ണ കഴിച്ച് വയറിളക്കാറുണ്ട്.നിലപ്പനപനയുടെ ചെറുപതിപ്പാണു നിലപ്പന. നീണ്ട ഇലകളും കിഴങ്ങും ഉണ്ട്. കിഴങ്ങ് അരച്ചു പാലിൽച്ചേർത്തു കഴിക്കുന്നതു മഞ്ഞപ്പിത്തം ഇല്ലാതാക്കും. നിലപ്പന കിഴങ്ങ് അരച്ച് എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്. ശരീരത്തിലെ നീരു കുറയ്ക്കാൻ നിലപ്പന കിഴങ്ങും വേപ്പെണ്ണയും ചേർത്ത മിശ്രിതം തേയ്ക്കാറുണ്ട്.
chn-metro-10
നിലപ്പന, കയ്യുണ്യം
കയ്യുണ്യംപാടവരമ്പിൽ സാധാരണ കാണുന്ന നാട്ടുചെടി. മുടിയുടെ വളർച്ചകൂട്ടാൻ പേരുകേട്ട ചെടിയാണിത്. വെളിച്ചെണ്ണയിൽ മൂപ്പിച്ചു തലയിൽ തേച്ചാൽ നല്ല കുളിർമ ലഭിക്കും. ഭൃംഗരാജൻ എന്നാണ് ആയുർവേദത്തിലെ പേര്. വണ്ടിന്റെ കറുപ്പുപോലെ മുടി കറുത്തുവരും. മറ്റു എണ്ണകൾക്കു കൂടുതൽ തണുപ്പുള്ളതിനാൽ, തലനീരിറക്കം ഉള്ളവർക്ക് ഉത്തമം കയ്യുണ്യം കാച്ചിയ എണ്ണയാണ്. കരളിന്റെ പ്രവർത്തനം കൂട്ടുകയും കാഴ്ച ശക്തി വർധിപ്പിക്കുകയും ചെയ്യും.

Related News