Loading ...

Home Kerala

ദിവസവേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങില്ല, ധനവകുപ്പിന്റെ സര്‍ക്കുലര്‍; ആശ്വാസ നടപടി

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കവേ, സര്‍ക്കാര്‍ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് ഈ മാസത്തെ ശമ്ബളം മുടങ്ങില്ല. സര്‍ക്കാര്‍ മേഖലയിലെ കരാര്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കണമെന്ന് ധനവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലത്തെ അറ്റന്‍ഡന്‍സ് പരിഗണിക്കാതെ തന്നെ ദിവസവേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും അനുകൂലമായ നടപടി സ്വീകരിക്കാനാണ് ധനവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കാലം ഡ്യൂട്ടിയായി കണക്കാക്കും. അതായത് ഓഫീസില്‍ എത്തിയില്ലെങ്കിലും ശമ്ബളത്തില്‍ കുറവ് വരുത്തില്ല.

Related News