Loading ...

Home Business

കൊറോണക്കാലത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായഹസ്തവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായഹസ്തവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ രംഗത്ത്. ഇതിന്‍റെ ഭാഗമായി സ്റ്റാര്‍ട്ടപ് സംരംഭങ്ങളെ സംഘടിപ്പിച്ച്‌ കെഎസ് യുഎം അടിയന്തര സര്‍വേ നടത്തും. സ്റ്റാര്‍ട്ടപ്പുകളുടെ ഇപ്പോഴത്തെ സ്ഥിതി, ജീവനക്കാരുടെ സുരക്ഷ, സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിളികള്‍, ബിസിനസ് തുടര്‍ച്ച എന്നിവ മനസിലാക്കാനാണ് സര്‍വേ. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെഎസ് യുഎം അനന്തര നടപടികള്‍ സ്വീകരിക്കും. മാര്‍ച്ച്‌ 27-നകം സ്റ്റാര്‍ട്ടപ്പുകള്‍ സര്‍വേയില്‍ പങ്കെടുക്കണം. ഇതിനുള്ള ഫോം എത്രയും വേഗം https://startupmission.kerala.gov.in/pages/covid-startup-impact-study എന്ന സൈറ്റില്‍ പൂരിപ്പിച്ചു നല്‍കണം

Related News