Loading ...

Home International

കോവിഡ്: 1.14 ലക്ഷം പേര്‍ രോഗമുക്​തി നേടി, ഭീതിയൊഴിയാതെ ലോകം; മരണം 21336

ന്യൂയോര്‍ക്: ലോകത്തെ ഭീതിയിലാക്കി പടര്‍ന്നുപിടിക്കുന്ന കോവിഡ് 19 ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്നു. നിലവില്‍ 21336 പേരാണ്​ വൈറസ് ബാധയേറ്റ് മരിച്ചത്​. ലോകത്താകമാനം 4.73 ലക്ഷം പേര്‍ക്ക്​ രോഗബാധ സ്​ഥിരീകരിച്ചു. ഇതില്‍ 1.14 ലക്ഷം ആളുകള്‍ രോഗമുക്തി നേടിയതായും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ആയിരത്തോളം കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 2,696 ആയിരുന്ന മരണ സംഖ്യ ഇന്ന്​ 3,647 ആയാണ് ഉയര്‍ന്നത്. നിലവില്‍ ഇറ്റലി കഴിഞ്ഞാല്‍ വൈറസ് ഏറ്റവും കഠിനമായി ബാധിച്ച രാജ്യമായിരിക്കുകയാണ് സ്പെയിന്‍. അതേസമയം, അമേരിക്കയില്‍ വീണ്ടും പുതിയ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ഇന്ന് അഞ്ചുപേര്‍ കൂടി മരിച്ചതോടെ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1000 കടന്നു. രാജ്യത്ത് ഇതുവരെ 69000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ട്രില്യണ്‍ ഡോളറാണ് അമേരിക്ക അവരുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വ്യവസായത്തിനും ആരോഗ്യ സംരക്ഷണ സംവിധാനത്തിനുമായി പ്രഖ്യാപിച്ചത്. ദരിദ്ര്യ രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി മറികടക്കാന്‍ രണ്ട് ബില്ല്യണ്‍ ഡോളര്‍ സഹായം ഐക്യരാഷ്​ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയില്‍ ഇതുവരെ 81,285 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 67 പുതിയ വൈറസ് ബാധിതരാണ് രാജ്യത്തുള്ളത്. 3,287 പേര് ഇതുവരെ മരണപ്പെട്ടപ്പോള്‍ ഇന്ന് ആറുപേര്‍ ആണ് മരിച്ചത്. കോവിഡില്‍ നിന്നും അതിവേഗം മുക്തി നേടുന്ന ചൈനയില്‍ 74,051 ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടെന്നാണ് കണക്ക്.

Related News