Loading ...

Home Europe

ഇറ്റലിയില്‍ മരണ സംഖ്യ 7503, ലംബാര്‍ഡിയില്‍ മാത്രം മരിച്ചത് 4474 പേര്‍, അയ്യായിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു

​​​​​റോം : ഇറ്റലിയില്‍ കൊറോണ മരണ സംഖ്യ 7,503 ആയി. അതേ സമയം ദിവസം മരണസംഖ്യ കുറ‌ഞ്ഞു വരുന്നുണ്ട്. ഇന്നലെ മാത്രം മരിച്ചത് 683 പേരാണ്. ചൊവ്വാഴ്ച 743ഉം തിങ്കളാഴ്ച 602 പേരുമാണ് ഇറ്റലിയില്‍ മരിച്ചത്. ഞായറാഴ്ച 650 മരണം രേഖപ്പെടുത്തിയപ്പോള്‍ ഇതു വരെയുള്ള മരണസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 793 ആണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇതേ വരെ 74, 486 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 9,362 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇറ്റലിയുടെ വടക്കന്‍ മേഖലയായ ലംബാര്‍ഡിയിലാണ് കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇതേവരെ 4,474 പേരാണ് ലംബാര്‍ഡിയില്‍ മാത്രം മരിച്ചത്. കൊറോണ ബാധിതരുടെ എണ്ണം ഇറ്റലിയില്‍ നേരിയ തോതില്‍ കുറയുന്നുണ്ട്.യൂറോപ്പില്‍ കൊറോണയുടെ കേന്ദ്രാമായി മാറിയിരിക്കുകയാണ് ഇറ്റലി. ഇറ്റലിയില്‍ മരിച്ചവരില്‍ 33 പേര്‍ ഡോക്ടര്‍മാരാണ്. 5,000ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴി‌ഞ്ഞു. വരും ദിവസങ്ങളില്‍ ഇറ്റലിയിലെ മരണസംഖ്യ കുറയുമെന്നമാണ് അധികൃതരുടെ പ്രതീക്ഷ.

Related News