Loading ...

Home Kerala

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 105 ആയി; ആരോഗ്യപ്രവര്‍ത്തകയും ആശുപത്രിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കോവി!ഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചു. ഇന്ന് രോഗം കണ്ടെത്തിയവരില്‍ ആറുപേര്‍ കാസര്‍കോട്, രണ്ടുപേര്‍ കോഴിക്കോട്. 8 പേര്‍ ദുബായില്‍ നിന്ന്, ഒരാള്‍ ഖത്തറില്‍ നിന്ന്, ഒരാള്‍ യുകെയില്‍ നിന്ന് എന്നിങ്ങനെയാണ് നില.കാസര്‍കോട് ആറ്, കോഴിക്കോട് 2 പേര്‍ക്കും ഇന്ന് രോഗം സ്ഥീരീകരിച്ചു. രോഗബാധിതരില്‍ എട്ടുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും നാട്ടില്‍ എത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ ജനങ്ങള്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുന്നവരുടെ എണ്ണം 465 ആയി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 71,944 പേരാണ്. 4516 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. അതില്‍ 3,333 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related News