Loading ...

Home Europe

മരണ സംഖ്യ വര്‍ധിക്കുന്നു ; ബ്രി​ട്ട​നി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​വും നിയന്ത്രണാതീതമായതിനെ തു​ട​ര്‍​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്രഖ്യാപിച്ചത് . ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു രാ​ജ്യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.പൊ​തു​നി​ര​ത്തി​ല്‍ ര​ണ്ടി​ല​ധി​കം പേ​ര്‍ ഒ​ന്നി​ച്ചു ന​ട​ക്കാ​ന്‍ പാ​ടി​ല്ല. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കു മാ​ത്ര​മേ ജ​നം പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്നും കര്‍ശന നിര്‍ദ്ദേശമുണ്ട് . രാ​ജ്യ​ത്ത്‌ഇ​തു​വ​രെ 335 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. 6,650 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഭ​ക്ഷ്യ​ശൃം​ഖ​ല​ക​ളു​ള്‍​പ്പെ​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം രാ​ജ്യ​ത്ത് അ​ട​ച്ചു​പൂ​ട്ടു​ക​യാ​ണ്. മ​ക്ഡൊ​ണാ​ള്‍​സി​ന്‍റെ 1270 ശാ​ഖ​ക​ള്‍ പ്ര​വ​ര്‍​ത്ത​നം നിര്‍ത്തിവച്ചു . ഇ​തോ​ടെ 1,3500 പേ​ര്‍​ക്കാ​ണ് തൊ​ഴി​ല്‍ ന​ഷ്ട​മാ​യ​ത്. തുടര്‍ന്നുള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മറ്റു സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു പൂ​ട്ടും. അതെ സമയം മ​ല​യാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ന്ന വാ​ര്‍​ത്ത രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു റി​പ്പോ​ര്‍​ട്ടു ചെ​യ്യു​ന്നു​ണ്ട്. ഇ​തു​വ​രെ പ​ത്തു മ​ല​യാ​ളി​ക​ള്‍​ക്കാ​ണ് ബ്രി​ട്ട​നി​ല്‍ രോ​ഗം സ്ഥി​രീക​രി​ച്ച​ത്. ഇ​തി​ല്‍ ഒ​രു ഡോ​ക്ട​ര്‍ ദമ്പതി​ക​ളും അ​വ​രു​ടെ കു​ഞ്ഞു​മു​ണ്ട്. ഇ​വ​രു​ടെ​ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെന്നാണ് റിപ്പോര്‍ട്ടുകള്‍ .

Related News