Loading ...

Home International

കോവിഡ് 19: 194 രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചത് ആകെ 378,842 പേര്‍ക്ക്, മരണസംഖ്യ 16,510 ആയി

കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. 194 രാജ്യങ്ങളിലായി ഇതുവരെ 378,842 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച്‌ കഴിഞ്ഞു. രോഗ ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി 16,510 പേരാണ് മരണമടഞ്ഞത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ഇറ്റലിയിലെയും, സ്പെയ്നിലെയും നില അതീവ ഗുരുതരമാണ്. ഇറ്റലിയില്‍ 60,77 പേരും, ചൈനയില്‍ 3,277 പേരും, സ്‌പെയിനില്‍ 2,311 പേരും ഇറാനില്‍ 1,812 പേരുമാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിലാണ് ഏറ്റവുമധികം കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 601 പേരാണ്. സ്‌പെയിനില്‍ 539 പേരും, ഫ്രാന്‍സില്‍ 186 പേരും, അമേരിക്കയില്‍ 140 പേരും, ഇറാനില്‍ 127 പേരും ഇന്നലെ മാത്രം മരണമടഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജര്‍മനിയില്‍ രണ്ടിലധികം പേര്‍ കൂടുന്നതു വിലക്കി. ജനങ്ങളുടെ സഞ്ചാരം പൂര്‍ണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നിരിക്കുകയാണ്.

Related News