Loading ...

Home International

ഇറ്റലിയിലെ മരണ സംഖ്യ 6,078ആയി ; ലോകത്തെ പിടിച്ചുലച്ച്‌ കൊറോണ

ലോകത്ത് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. 194 രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചു. ലോകത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ വൈറസ് ബാധമൂലം ഇതുവരെ 16,500 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇറ്റലിയിലെ മരണ സംഖ്യ 6,078ആയി. ഇന്ന് മാത്രം 602 പേരാണ് മരിച്ചത്. മൂന്നരലക്ഷത്തിലധികം പേരാണ് കൊറോണ ബാധിച്ച്‌ ചികില്‍സയിലുള്ളത്. സ്‌പെയിനില്‍ 2,206 പേരും ഇറാനില്‍ 1812 പേരും മരിച്ചു. അമേരിക്കയില്‍ 467 പേരും ചൈനയില്‍ ഇന്ന് ഒന്‍പതു പേരും മരിച്ചു. സ്‌പെയിനില്‍ ഇന്ന് മാത്രം 434 പേരും ഇറാനില്‍ 127 പേരുമാണ് മരിച്ചത്.ഇന്ത്യയില്‍ കൊറോണ വൈറസ് മൂലം ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ കൊല്‍ക്കത്ത സ്വദേശിയായ 55 കാരന്‍ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയര്‍ന്നത്. കൊറോണ വൈറസ് ബാധിച്ച്‌ രോഗവിമുക്തി നേടിയവരുടെ എണ്ണം 100,982 ആണ്. ഇന്ത്യയില്‍ ഇതുവരെ 500 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 93 പേര്‍ക്കാണ് കൊറോണ.മാസ്‌ക്, വെന്റിലേറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളും യു.എസ് സൈന്യത്തിന്റെ സഹായവും ഇറ്റലി തേടിയതായി യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ പറഞ്ഞു. ഇറ്റലിയില്‍ നിലവിലുള്ള യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ അടക്കം സഹായിക്കാനും ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യം സ്‌പെയിനാണ്. 1,813 പേരാണ് സ്‌പെയിനില്‍ മരണമടഞ്ഞത്. അമേരിക്കയില്‍ മരണ സംഖ്യ 497 ആയി. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related News