Loading ...

Home National

രാജ്യം ഭാഗികമായി ലോക്ക് ഡൗണ്‍, കര്‍ശന നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതലുകളുടെ ഭാഗമായി രാജ്യം ഭാഗികമായി സ്തംഭിച്ച നിലയില്‍. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത 75 ജില്ലകളിലും 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റെയില്‍വേയും മെട്രോയുമടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കി ഡല്‍ഹി, ജാര്‍ഖണ്ഡ്. പഞ്ചാബ്, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും ലോക്ക് ഡൗണ്‍ നടപ്പിലാക്കി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി ഉള്ളത്. ബിഹാറിലേയും ഹരിയാനയിലേയും ഉത്തര്‍ പ്രദേശിലേയും ബംഗാളിലേയും ചില ജില്ലകളും പൂര്‍ണമായും അടച്ചിട്ട നിലയിലാണ്. ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം ഞായറാഴ്ച വരെ 8 ആണ്. രോഗബാധിതരുടെ എണ്ണം ദിനംപ്രതിയെന്നോണം വര്‍ധിക്കുന്നു. 415 കോവിഡ് പോസിറ്റീവ് കേസുകളാണ് ഞായറാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം കോവിഡ്-19 കേസുകളുടെ എണ്ണം 3 ലക്ഷം കടന്നു. ഇന്നത്തെ പ്രധാന വിവരങ്ങള്‍

  • സാര്‍ക്ക് രാജ്യങ്ങളുടെ കോവിഡ്-19 എമര്‍ജന്‍സി ഫണ്ടിലേക്ക് 5 മില്ല്യണ്‍ ഡോളര്‍ നല്‍കിയ ശ്രീലങ്കന്‍ പ്രസിഡന്റിന് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി മോദി
  • എയിംസ് എല്ലാ സെന്ററുകളിലും ഔട്ട് പേഷ്യന്റ് വിഭാഗത്തിനുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
  • കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനസര്‍വീസുകളും നിര്‍ത്തിവെക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. തീരുമാനം ഉടന്‍
  • ലോക്ക് ഡൗണിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ അടച്ചിട്ട മുംബൈ-പൂനെ എക്‌സ്പ്രസ് വേ വീണ്ടും തുറന്നു. പാത അടച്ചത് വലിയ ജനക്കൂട്ടത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് നടപടി.
  • കൊല്‍ക്കത്തയിലെ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മമതാ ബാനര്‍ജി കത്ത് അയച്ചു
  • ട്രെയിനുകള്‍ റദ്ദാക്കിയതിന് പിന്നാലെ റെയില്‍വേ സ്റ്റേഷനുകളിലെ റിട്ടയറിങ് മുറികളില്‍ തങ്ങിയിരിക്കുന്ന ആളുകള്‍ ഒഴിഞ്ഞുപോവണമെന്ന് നിര്‍ദേശം.
  • രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും വിമാന കമ്ബനികള്‍ക്കും സുരക്ഷാ മുന്നൊരുക്കങ്ങള്‍ പാലിക്കാന്‍ വ്യോമയാന മന്ത്രാലയം പ്രത്യേക നിര്‍ദേശം നല്‍കി.
  • റെയില്‍വേയില്‍ റീഫണ്ട് നിയമങ്ങള്‍ക്ക് കൂടുതല്‍ ഇളവ്.
  • ഗുജറാത്തില്‍ 11 പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു


Related News