Loading ...

Home Business

കൊവിഡ് ഭീഷണി: ഇന്ത്യയിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടി വാഹനനിര്‍മ്മാതാക്കള്‍

ഛണ്ഡീഗഡ്: രാജ്യം കൊവിഡ് 19ന്റെ ഭീഷണിയിലായ സാഹര്യത്തില്‍ രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ നിര്‍മ്മാണ പ്ലാന്റുകള്‍ പൂട്ടി. സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ ഹരിയാനയിലെ പ്ലാന്റ് താല്‍ക്കാലികമായി അടച്ചുപൂട്ടി. 50 ശതമാനം ജീവനക്കാരെ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലി ചെയ്യിക്കാന്‍ ഹരിയാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതി​ന്റെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്ലാന്റ് അടയ്ക്കാന്‍ സുസുകി തീരുമാനിക്കുകയായിരുന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആ​രോഗ്യത്തിനും സുരക്ഷയ്ക്കുമാണ് സുസുകി പ്രാധാന്യം നല്‍കുന്നതെന്ന് സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ എം.ഡി പറഞ്ഞു.അതിനാല്‍ പ്ലാന്റ് താല്‍ക്കാലികമായി അടയ്ക്കുകയാണ്. ഓഫീസ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എം.ഡി കൂട്ടിച്ചേര്‍ത്തു. മാരുതി സുസുകി അവരുടെ ഗുരുഗ്രാം, മനേസര്‍ പ്ലാന്റുകള്‍ അടച്ചു. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഫിയറ്റ് എന്നീ വാഹന നിര്‍മ്മാതാക്കള്‍ അവരുടെ മഹാരാഷ്​‍ട്രാ പ്ലാന്റുകള്‍ അടച്ചു. ഹ്യുണ്ടായിയുടെ ചെന്നെ, ബംഗളുരു പ്ലാന്റുകളും അടച്ചു.

Related News