Loading ...

Home Business

കൊറോണ: വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി, ഗള്‍ഫില്‍ 17 ലക്ഷത്തിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെടും

ദുബായ്: കൊറോണ മൂലമുണ്ടാകുന്ന സാമ്ബത്തിക പ്രതിസന്ധിയില്‍ അറബ് രാജ്യങ്ങളില്‍ 17 ലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപ്പെടുമെന്ന് യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വെസ്റ്റ് ഏഷ്യ (ഇ.എസ്.സി.ഡബ്ല്യൂ.എ) പുറത്തിറക്കിയ നയരേഖയില്‍ പറയുന്നു. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ നിന്ന് ആളുകളെ വിലക്കുകയും ജീവനക്കാരെ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യം ഇതിന് മുന്‍പ് നേരിടേണ്ടി വന്നിട്ടില്ല. ഇത് സാമ്ബത്തിക ആഘാതത്തിന്റെ കാഠിന്യം കൂട്ടുകയാണ്.
എണ്ണവിലയിടിവും പൊതുസ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ മാര്‍ച്ച്‌ പകുതി മുതല്‍ വ്യാപകമായി അടച്ചിടേണ്ടി വരുന്നതിന്റെ നഷ്ടവും വിലയിരുത്തുമ്ബോള്‍ അറബ് രാജ്യങ്ങളുടെ ജി.ഡി.പിയില്‍ 42 ബില്യണ്‍ ഡോളറിന് മേല്‍ നഷ്ടം സംഭവിക്കും.വ്യാപകമായ അടച്ചിടല്‍ എത്ര കാലം നീളുന്നുവോ സാമ്ബത്തിക രംഗത്ത് അത്രയും കാലം പ്രതിസന്ധി തുടരും.

Related News