Loading ...

Home National

പടിക്കല്‍ കലമുടച്ചു!;ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ തെരുവിലിറങ്ങി ആള്‍ക്കൂട്ടം

കോ വിഡ് 19 വ്യാപനം തടുയന്നതിന്റെ ഭാഗമായി ജനത കര്‍ഫ്യൂ ആചരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യം ഒരേ മനസ്സോടെയാണ് വവരവേറ്റത്. എന്നാല്‍ വൈറസിന് എതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൈയ്യടിച്ചും പാത്രം കൊട്ടിയും അഭിനന്ദം അറിയിക്കണമെന്ന മോദിയുടെ ആഹ്വാനം പക്ഷേ ചിലയിടങ്ങളില്‍ സ്വീകരിക്കപ്പെട്ടത് വേറൊരു തരത്തിലാണ്. പലയിടങ്ങളിലും ആളുകള്‍ വലിയ കൂട്ടമായി തെരുവിലിറങ്ങി. ജാഥയായി റോഡിലൂടെ പാത്രം കൊട്ടി നടന്നു. അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഇത്തരം ജാഥകള്‍ നടന്നു. ഇതിനെതിരെ കനത്ത വിമര്‍ശനമാണ്  à´°à´¾à´œàµà´¯à´¤àµà´¤à´¿à´¨àµà´±àµ†  പല ഭാഗത്തു നിന്നും ഉയരുന്നത്.പടിക്കല്‍ കലമുടയ്ക്കുന്ന' പരിപാടിയാണ് ചിലര്‍ കാണിച്ചതെന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. കുറ്റകരമായ നടപടിയാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

കോവിഡ് ഭീതിയിൽ    രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്  ഡല്‍ഹിയില്‍ à´ˆ മാസം അവസാനം വരെ അവശ്യ സേവനങ്ങള്‍ ഒഴികെയുള്ളതെല്ലാം നി൪ത്തിവെക്കാന്‍ ഡല്‍ഹി സ൪ക്കാ൪ ഉത്തരവിട്ടു. ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. രാജ്യത്തെ 75 ജില്ലകള്‍ പൂര്‍ണമായും അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കോവിഡ് 19 രണ്ടാംഘട്ടത്തില്‍ തന്നെ നേരിടാനുള്ള നീക്കങ്ങളാണ് രാജ്യവ്യാപകമായി നടക്കുന്നത്. ഇപ്പോഴും സമൂഹ വ്യാപനം പൂ൪ണമായും സംഭവിച്ചിട്ടില്ലാത്തതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ കൊറോണ വൈറസ് ബാധ പടരാതിരിക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പ്രഖ്യാപിച്ച 14 മണിക്കൂ൪ ജനത ക൪ഫ്യൂ വരും ദിവസങ്ങളിലും പല സംസ്ഥാനങ്ങളിലും തുടരും






Related News