Loading ...

Home Gulf

യു.എ.ഇ എല്ലാ യാത്രാവിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തുന്നു

ദുബായ്: കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യു.എ.ഇക്ക് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രാവിമാനങ്ങളും ട്രാന്‍സിറ്റ് വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രണ്ടാഴ്ചത്തേക്കാണ് തീരുമാനമെന്ന് നാഷണല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചു. തീരുമാനം 48 മണിക്കൂറിനുള്ളില്‍ പ്രാബല്യത്തില്‍വരും. കാര്‍ഗോ, എമര്‍ജന്‍സി ഇവാക്വേഷന്‍ വിമാനങ്ങളെ തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് തീരുമാനം.

Related News