Loading ...

Home National

ശ്വാസകോശ രോഗവുമായി പ്രവേശിപ്പിച്ച എല്ലാവരെയും പരിശോധിക്കാന്‍ ആശുപത്രികള്‍ക്ക് നിർദ്ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഐ.സി.à´Žà´‚.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) പരിശോധന നിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ള എല്ലാ രോഗികളേയും കൊറോണ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പനി, ചുമ അല്ലെങ്കില്‍ ശ്വാസ്സ തടസ്സം എന്നീ രോഗങ്ങളുമായി എത്തിയവരെയടക്കം പരിശോധിക്കാനാണ് എല്ലാ ആശുപത്രികള്‍ക്കും നിർദ്ദേശം  നല്‍കിയിരിക്കുന്നത്. പ്രകടമായ രോഗലക്ഷണങ്ങളുള്ളവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരേയും പരിശോധിക്കാന്‍ നിര്‍ദ്ദേമുണ്ട്. കൊറോണ സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട ആളുകള്‍ അഞ്ചു മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ ഒരു തവണ പരിശോധന നടത്തേണ്ടതുണ്ട്. രോഗബാധിതന്റെ അതേ വീട്ടില്‍ താമസിച്ചവരും ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍ പ്രകാരമുള്ള മതിയായ സുരക്ഷയില്ലാതെ രോഗിയെ പരിശോധിച്ച ആരോഗ്യപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. ആശുപത്രികള്‍ക്ക് കര്‍ശന നിർദ്ദേശങ്ങളാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ളത്. രോഗബാധിതന്‍ എന്ന് സംശയിക്കുന്ന രോഗിയെ ഒരു ആശുപത്രിയും തിരിച്ചയക്കരുത്. ഉടന്‍ തന്നെ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരേയോ വകുപ്പുകളേയോ അറിയിക്കണം. കൂടാതെ എല്ലാ ന്യുമോണിയ രോഗികളേയും പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്.






Related News