Loading ...

Home Europe

കോവിഡ് ഭീതി; ബ്രിട്ടണില്‍ കടുത്ത നിയന്ത്രണങ്ങള്‍

ല​ണ്ട​ന്‍: കോവിഡ് 19 ഭീതി മൂലം ബ്രിട്ടണില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യും രോ​ഗം കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ പൊ​തു​ജീ​വി​ത​ത്തി​ന് സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊണ്ടുവന്നത്.

ക​ഫേ​ക​ള്‍, പ​ബ്ബു​ക​ള്‍, തീയ​റ്റ​റു​ക​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍, മാ​ളു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഇ​ന്നു മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്ക് അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ചു. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് നടപടി.

രാ​ജ്യ​ത്താ​ക​മാ​നം ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ല്‍​സാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു ​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വി​ര​മി​ച്ച ഡോ​ക്ട​ര്‍​മാ​രേ​യും നഴ്സു​മാ​രേ​യും തി​രി​ച്ചു​വി​ളി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ 50,000 ന​ഴ്സു​മാ​രു​ടേ​യും 15,000 ഡോ​ക്ട​ര്‍​മാ​രു​ടേ​യും സേ​വ​നം അ​ധി​ക​മാ​യി ല​ഭി​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ​രു​ന്ന 12 ആ​ഴ്ച​ക​ള്‍​ക്കൊ​ണ്ട് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ പ​ഴ​യ സ്ഥി​തി​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

കോവിഡ് മൂ​ലം ബ്രി​ട്ട​നി​ല്‍ ഇതുവരെ 177 പേരാണ് മരിച്ചത്. ഇം​ഗ്ല​ണ്ടി​ല്‍ 167 പേ​രും സ്കോ​ട്ട്ല​ന്‍​ഡി​ല്‍ ആ​റും വെ​യി​ല്‍​സി​ല്‍ മൂന്നും നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ല്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related News