Loading ...

Home International

മേരിലാന്‍ഡില്‍ പാപമോചനത്തിന് ഡ്രൈവ് ത്രൂ കണ്‍ഫഷന്‍

മേരിലാന്‍ഡ്: കൊറോണ വൈറസിന്‍റെ ഭീതിയില്‍ കഴിയുന്ന ഇടവക ജനങ്ങള്‍ക്ക് പള്ളിയില്‍ വരുന്നതിനുള്ള അവസരം ലഭിക്കാത്തതിനാല്‍ നോമ്ബുകാലഘട്ടത്തില്‍ കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ പാവനവും കടമ ആയും കരുതുന്ന കുമ്ബസാരത്തിന് ഡ്രൈവ് ത്രു സൗകര്യം ഒരുക്കി വ്യത്യസ്തനാകുകയാണ് മേരിലാന്‍ഡ് BOWIE കാത്തലിക് ചര്‍ച്ചിലെ ഫാ. സ്കോട്ട്.

സാധാരണ പള്ളിക്കകത്ത് വിശുദ്ധ കുര്‍ബാന നടന്നിരുന്ന അതേ സമയത്താണ് വൈദികര്‍ പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടിലിരുന്ന് കുമ്ബസാരത്തിന് അവസരം നല്‍കുന്നത്. കാറില്‍ വരുന്നവര്‍ പാപങ്ങള്‍ പശ്ചാത്താപത്തോടെ ഏറ്റുപറയുന്നതോടെ പാപമോചനം നല്‍കുന്നു എന്നു വൈദികനും ഉരുവിടും. ഒരാള്‍ക്ക് പത്തുമിനിട്ടാണ് അനുവദിച്ചിരിക്കുന്നത്. കാറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ ഒരാള്‍ ഒഴികെയുള്ളവര്‍ പുറത്തു ഇറങ്ങി നില്‍ക്കേണ്ടി വരും. അങ്ങനെ ഓരോരുത്തരെയാണ് കുമ്ബസാരിപ്പിക്കുന്നത്. ഈ പശ്ചാത്താപത്തിന് സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അച്ചന്‍ പറഞ്ഞു.

Related News