Loading ...

Home Education

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളടക്കം സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി

തിരുവനന്തപുരം; സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി. എസ്‌എസ്‌എല്‍സി, പ്ലസ് ടു അടക്കമുള്ള പരീക്ഷകളും സര്‍വകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തലയോഗത്തിലാണ് തീരുമാനം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പരീക്ഷകള്‍ നടക്കട്ടെയെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷകള്‍ നടത്തുന്നതിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും ഇതോടൊപ്പം മൂല്യനിര്‍ണയ ക്യാമ്പുകളും നടക്കുമെന്ന് മന്ത്രി വ്യാഴാഴ്ച അഭിപ്രായപ്പെട്ടിരുന്നു.നിലവില്‍ നടക്കുന്ന പരീക്ഷകള്‍ അടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനായിരുന്നുയുജിസിയുടെ നിര്‍ദേശം. പരീക്ഷകള്‍ മാര്‍ച്ച്‌ 31ന് ശേഷം നടത്തുന്ന രീതിയില്‍ പുനഃക്രമീകരിക്കാം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 31 വരെ മൂല്യനിര്‍ണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും കൃത്യമായി ആശയവിനിമയം നടത്തണമെന്നും ഇതിനായി ഇലക്‌ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെയോ രക്ഷിതാക്കളെയോ അധ്യാപകരെയോ ആശങ്കയിലാക്കരുതെന്നും സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അടിയന്തരമായി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ തുറക്കണമെന്നും യുജിസി പുറത്തിറക്കിയ മാര്‍ഗ്ഗ നിർദ്ദേശങ്ങളില്‍ പറയുന്നു.




Related News