Loading ...

Home Gulf

അറബ് മേഖലയില്‍ 17 ലക്ഷം തൊഴില്‍നഷ്ടമുണ്ടാകും

ബയ്റുത്ത്: കൊറോണപ്രതിസന്ധിയില്‍ അറബ് മേഖലയില്‍ 17 ലക്ഷം തൊഴില്‍നഷ്ടമുണ്ടാകുമെന്ന്‌ യു.എന്‍. മുന്നറിയിപ്പുനല്‍കി. സേവന മേഖലകളെയായിരിക്കും പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുക. 2020-ല്‍ അറബ് മേഖലയിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 42 ശതകോടി ഡോളറിന്റെ നഷ്ടമുണ്ടാകും. എണ്ണവിലയിടിഞ്ഞതാണ് നഷ്ടത്തിന് പ്രധാനകാരണം. ഇതിനുപുറമേ, സ്വകാര്യ, പൊതു സ്ഥാപനങ്ങളെല്ലാം അടച്ചതും നഷ്ടത്തിന് ആക്കംകൂട്ടും. തൊഴിലില്ലായ്മാ നിരക്ക് 1.2 ശതമാനം വര്‍ധിക്കും. ബയ്റുത്ത് കേന്ദ്രമായുള്ള ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ (ഇ.എസ്.സി.ഡബ്ല്യു.എ.) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 17 അറബ് രാജ്യങ്ങളില്‍ നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related News