Loading ...

Home USA

നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളും; അ​ര്‍​ജ​ന്‍റീ​ന ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു

ബു​വാ​ന​സ് ഐ​റി​സ്: കോ​വി​ഡ്-19 വൈ​റ​സ് അ​തി​വേ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളും ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്കു നീ​ങ്ങു​ന്നു. പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് അ​ര്‍​ജ​ന്‍റീ​ന രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഭ​ക്ഷ​ണം, മ​രു​ന്ന് തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങു​ന്ന​തി​ന​ല്ലാ​തെ ആ​രും വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​ത്. മാ​ര്‍​ച്ച്‌ 31വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ല്‍​ബ​ര്‍​ട്ടോ ഫെ​ര്‍​ണാ​ണ്ട​സ് പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് മൂ​ലം രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ആ​ദ്യ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​ണ് അ​ര്‍​ജ​ന്‍റീ​ന. രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നാ​യി രാ​ജ്യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക​ള്‍ നേ​ര​ത്തെ ത​ന്നെ അ​ട​ച്ചി​രു​ന്നു. നി​ര​വ​ധി വി​മാ​ന സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി. വൈ​റ​സ് ഭീ​തി​യി​ല്‍ രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​ര്‍​ജ​ന്‍റീ​ന​യി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മൂ​ന്നു പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തു​വ​രെ 128 കൊ​റോ​ണ പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യത​ല​സ്ഥാ​ന​മാ​യ ബു​വാ​ന​സ് ഐ​റി​സി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.‌

Related News